12000 ചതുരശ്രയടി വിസ്തീർണവും 1500ലധികം ആളുകളെ ഉൾകൊള്ളുന്നതിന് സ്ഥലസൗകര്യവുമുള്ള എൽമേഴ്സിലുള്ള വാട്ടർ ഫോർഡ് ബാൻക്വറ്റിലെ ഗ്രാൻഡ് ബാൽ റൂമിൽ വച്ചായിരിക്കും ജൂബിലി ആഘോഷപരിപാടികൾ അരങ്ങേറുന്നത്. രാവിലെ 9 മുതൽ വൈകുന്വേരം 11 വരെയാണ് വിവിധയിനം പരിപാടികൾക്ക് നേതൃത്വം കൊടുത്തിരിക്കുന്നത്.
സെമിനാറുകൾ, ക്ലാസുകൾ, മീറ്റിംഗുകൾ, അവാർഡുദാന ചടങ്ങുകൾ പ്രമുഖ അതിനിധികൾ, സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രതിനിധികൾ, ഫിലം ഇൻഡസ്ട്രി പ്രതിനിധികൾ, എന്റർട്രെയിൻമെന്റ് പരിപാടി, ഡിന്നർ എന്നിവ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇതിന്റെ മെഗാ സ്പോണ്‍സറായി അലക്സ് ആൻഡ് അച്ചാമ്മ മരുവിത്തറ എന്നീ കുടുംബത്തിനുവേണ്ട് ബീന ആൻഡ് ജൂബി വള്ളിക്കളത്തിൽ നിന്നും മെഗാ സ്പോണ്സ്ഷിക്ക് സീറോ മലബാർ വികാരി ജനറൽ റവ. മോണ്‍ സിഞ്ഞോർ തോമസ് മുളവനാൽ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ശേഷം എക്സിക്യൂട്ടീവ് ബോർഡംഗങ്ങളിൽ നിന്നും സ്പോണ്‍സർഷിപ്പ് സ്വീകരിക്കുകയുണ്ടായി.
കണ്‍വൻഷന്റെ ഭാഗമായി കേരളത്തിൽ സാന്പത്തികമായി പിന്നോക്കം നിൽക്കുന്നതും നടക്കാൻ പോലുമാവാത്ത 50 പേർക്ക് വീൽചെയർ നൽകുന്നതിനും നിർദ്ധനരായ ഭവനമില്ല. 5 കുടുംബങ്ങൾക്ക് ഭവനം നിർമിച്ചു നൽകുന്നതിനും തീരുമാനിച്ചു.
കണ്‍വൻഷന്റെ ചെയർമാനായി ലെജി പട്ടരൂമഠം, ഫണ്ട് റൈസിംഗ് ചെയർമാൻ ജോണ്സണ് കണ്ണൂക്കാടൻ, സുവനീർ കമ്മിറ്റി ചെയർമാൻ, അച്ചൻകുഞ്ഞ്, മാത്യു, കണ്വൻഷൻ ജനറൽ കണ്‍വീനർ ഡോ. സിബിൾ ഫിലിപ്പ്, ഫൈനാൻസ് ജനറൽ കണ്‍വീനർ വിവീഷ് ജേക്കബ് എന്നിവരാണ് സുവർണ ജൂബിലി കമ്മിറ്റി അംഗങ്ങൾ.