ഹരി ശിവരാമന്റെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിലും രജിസ്ട്രേഷൻ കിക്ക് ഓഫിനും മധ്യ മേഖല റീജയണൽ വൈസ് പ്രസിഡന്റ് രാഹുൽ നായർ, മധ്യ മേഖലാ കോർഡിനേറ്റർ ഡോ. സുമിതാ പണിക്കരും മധ്യമേഖലാ രജിസ്ട്രേഷൻ കോർഡിനേറ്റർ അശോകൻ കൃഷ്ണനും നേതൃത്വം നൽകി.
വടക്കേ അമേരിക്കൻ മലയാളി ഹിന്ദുകുടുംബാഗങ്ങൾക്ക് എന്നെന്നും അഭിമാനിക്കാവുന്ന ഒട്ടേറെ കർമ്മ പദ്ധതികളാണ് മന്ത്ര ആവിഷ്കരിച്ചിരിക്കുന്നത്. ആത്മീയതയിൽ നിന്ന് കൊണ്ട് നമ്മുടെ സമൂഹത്തിനു പ്രത്യാശയുടെ പ്രകാശമായി വർത്തിക്കുവാനും, സേവന പ്രവർത്തനങ്ങളിലൂടെ സമൂഹത്തിന്റെ ജീവിതചര്യയെ മെച്ചപ്പെടുത്തുവാനും മന്ത്രയോടൊപ്പം കൈകോർത്ത് പ്രവർത്തിക്കാൻ എല്ലാ ഹൈന്ദവ സഹോദരീസഹോദര·ാരെ മന്ത്രയിലേക്ക് സ്വാഗതം ചെയ്യുന്നതായി മന്ത്രയുടെ പ്രസിഡന്റ് ഹരി ശിവരാമൻ തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് സംസാരിച്ച ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാന് മധു പിള്ള വടക്കേ അമേരിക്കയിൽ പല ഭാഗത്തതായി നിൽക്കുന്ന എല്ലാ ഹൈന്ദവ സമൂഹങ്ങളെ ഏകീകരിച്ച് ഒരു കുടക്കീഴിൽ അണിനിരത്തുവാനും.
തദവസരത്തിൽ വളരെ ഏറെ കുടുംബങ്ങൾ ഹൂസ്റ്റണ്‍ കണ്വൻഷന് വേണ്ടി രജിസ്ട്രേഷൻ നടത്തി. രജിസ്ട്രേഷൻ ഫോറം പ്രസിഡന്റ് ഹരി ശിവരാമന് നൽകുകയുണ്ടായി. 2023 ജൂലൈയിൽ നടക്കുന്ന മന്ത്രയുടെ കണ്വൻഷന് ഷിക്കാഗോ ഗീതമണ്ഡലത്തിന്റെ എല്ലാ ഭാവുകങ്ങളും നേരുന്നതോടൊപ്പം ഷിക്കാഗോയുടെ ഒരു വലിയ സാന്നിധ്യം ഹൂസ്റ്റണ്‍ കണ്വൻഷനുണ്ടാക്കുമെന്ന് ഗീതാമണ്ഡലം ജനറൽ സെക്രട്ടറി ബൈജു എസ് മേനോൻ അറിയിച്ചു. മന്ത്ര മധ്യമേഖലാ കണ്വൻഷൻ ഒരു വൻ വിജയമാകുവാൻ സഹായിച്ച എല്ലാ കുടുംബാംഗങ്ങൾക്കും സമ്മേളനത്തിനായി എത്തിച്ചേർന്ന മന്ത്രയുടെ ദേശിയ നേതാക്കൾക്കും, മന്ത്രയുടെ മധ്യമേഖലാ കോർഡിനേറ്റർസിനും ഗീതാമണ്ഡലം പ്രോഗ്രാം കോർഡിനേറ്റർ പ്രജീഷ് ഇരുത്തറമേൽ നന്ദി അറിയിച്ചു.