കുവൈറ്റിലെ ഗസാലി റോഡ് ജനുവരി 26 വരെ അടച്ചിടും
07:40 AM Jan 19, 2023 | Deepika.com
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രധാന റോഡുകളിലൊന്നായ ഗസാലി റോഡ് ശുവൈഖ് പോർട്ട് വരെയുള്ള ഭാഗം ജനുവരി 26 വരെ രാത്രി സമയങ്ങളിൽ അടച്ചിടുമെന്ന് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട് അറിയിച്ചു. അർധരാത്രി ഒന്നു മുതൽ പുലർച്ചെ 5 വരെയാണ് അടച്ചിടുക. റോഡിൽ അറ്റകുറ്റപണികൾ നടക്കുന്നതിനാലാണിത് റോഡ് അടച്ചിടുന്നത്.