നിയമലംഘനം: കുവൈറ്റിൽ 21 വിദേശികളെ അറസ്റ്റ് ചെയ്തു
07:16 AM Jan 18, 2023 | Deepika.com
കുവൈറ്റ് സിറ്റി: അബ്രഖ് ഖൈത്താൻ ഏരിയയിൽ താമസ, തൊഴിൽ നിയമം ലംഘിച്ചതിന് വിവിധ രാജ്യക്കാരായ 21 പ്രവാസികളെ നിയമലംഘകരെ കണ്ടെത്താനുള്ള സമിതിയും ആഭ്യന്തര മന്ത്രാലയവും ചേർന്നു നടത്തിയ റെയ്ഡിൽ അറസ്റ്റ് ചെയ്തു. അവരെ നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.