കുവൈറ്റ് സിറ്റി: രാജ്യത്ത് വൈദ്യുതി നിരക്ക് നിലവിലെ നിരക്കിൽ നിന്ന് 50 ശതമാനം വർധിപ്പിക്കാൻ വൈദ്യുതി മന്ത്രാലയം ആലോചിക്കുന്നതായി കുവൈറ്റ് ടൈംസ് ഒൗദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു.
ഉൽപാദനച്ചെലവ് വളരെ കൂടുതലായതിനാലും പൊതു ബജറ്റിന്റെ നല്ലൊരു ശതമാനം ഈ മേഖലയിൽ ചിലവാകുന്നതിനാലും ചാർജ് വർധനവ് ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ
ആശുപത്രികളിലെ എക്സ്-റേ, ചില മെഡിക്കൽ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയ മെഡിക്കൽ ടെസ്റ്റുകളുടെ നിരക്കുകളും ഓപ്പറേഷൻ നിരക്കുകളും സ്വകാര്യ മുറികളുടെ വാടകയും ഉയർത്താനും ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. ഗൈനക്കോളജിക്കൽ സേവനങ്ങളുടെ നിരക്കുകൾ ഉയർത്തുന്നതും പരിഗണനയിലുണ്ടെന്നും അന്തിമ തീരുമാനത്തിനം ഉടൻ ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവിധ സേവനങ്ങൾക്കുള്ള കുവൈറ്റിലെ നിലവിലെ നിരക്കുകൾ മേഖലയിലെ മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
ഡ്രൈവിംഗ് ലൈസൻസ്, ട്രാഫിക് നിയമലംഘനങ്ങൾ, റെസിഡൻസി, മറ്റ് സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് ചാർജുകൾ കൂട്ടാൻ ആഭ്യന്തര മന്ത്രാലയത്തിന് പദ്ധതിയുണ്ടെന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു.
കുവൈറ്റിൽ ആരോഗ്യ, വൈദ്യുതി സേവനങ്ങൾക്ക് ചാർജ് വർധിപ്പിക്കും
04:36 AM Jan 17, 2023 | Deepika.com