അബുദാബി: അലൈൻ മാർത്തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ സ്പിരിറ്റ് ഓഫ് ദി യൂണിയൻ ആചരണവും കൊയ്ത്തുത്സവവും അലൈൻ മസ്യാദിലുള്ള ദേവാലയാങ്കണത്തിൽ ജനുവരി 28 ശനിയാഴ്ച വൈകിട്ട് 4.30 മുതൽ നടക്കും.
യു. എ.ഇ സഹിഷ്ണുതാ - സഹവർത്തിത്വ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻ ഉദ്ഘാടനം ചെയ്യും. വേൾഡ് കൗണ്‍സിൽ ഓഫ് ചർച്ചസ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും മാർത്തോമ സഭയുടെ അടൂർ ഭദ്രാസന അധ്യക്ഷനുമായ ഡോ. ഏബ്രഹാം മാർ പൗലോസ് അദ്ധ്യക്ഷത വഹിക്കും.
ചർച്ച് സ് ഓക്സിലറി ഫോർ സോഷ്യൽ ആക്ഷൻ ഇൻഡ്യ യുടെ ചെയർ പേഴ്സണും മലങ്കര ഓർത്തഡോക്സ് സഭയുടെ കൊച്ചി ഭദ്രാസനാധിപനുമായ ഡോ. യാകോബ് മാർ ഐറേനിയസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. രാഷ്ട്രിയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. പ്രശസ്ത പിന്നണി ഗായകരായ അഫ്സൽ, ജ്യോത്സ്ന എന്നിവർ നയിക്കുന്ന സംഗീത വിരുന്നും , ലിജൊയും ഫൈസലും ചേർന്നൊരുക്കുന്ന മിമിക്സ് പരേഡും , ഇടവകാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. കേരളത്തനിമ നിറഞ്ഞ ഭക്ഷണ സാധനങ്ങൾ, തട്ടുകടകൾ, മെഡിക്കൽ ക്യാന്പ്, ലേലം, വിവിധ വിനോദ മത്സങ്ങൾ എന്നിവ കൊയ്ത്തുത്സവത്തിന്റെ ഭാഗമായി അരങ്ങേറും.
അലൈൻ മാർത്തോമ ഇടവകയിൽ സ്പിരിറ്റ് ഓഫ് ദി യൂണിയൻ ആചരണവും കൊയ്ത്തുത്സവവും
04:27 AM Jan 17, 2023 | Deepika.com