കുവൈറ്റ് സിറ്റി: ഓവർസീസ് എൻസിപി കുവൈറ്റ് കമ്മിറ്റി, സാമൂഹിക സേവന ദിനാചരണത്തിന്റെ ഭാഗമായി വഫ്ര കാർഷിക മേഖലയിലെ ഇന്ത്യ, ബംഗ്ലാദേശ് സ്വദേശികളായ സാധാരണക്കാരായ തൊഴിലാളികൾക്കായി ഭക്ഷണവും, പുതുവത്സര സമ്മാനവും ഉൾപ്പടെയുള്ള കിറ്റുകൾ വിതരണം ചെയ്തു. ഓവർസീസ് എൻ സി പി ദേശീയ ട്രഷറർ ബിജു സ്റ്റീഫൻ ഉദ്ഘാടനം നിർവഹിച്ചു.
ഒഎൻസിപി കുവൈറ്റ് കമ്മിറ്റി വൈസ് പ്രസിഡൻറ് സണ്ണി മിറാണ്ട അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി അശോകൻ തിരുവനന്തപുരം സ്വാഗതം പറഞ്ഞു. ഗൾഫ് ഇന്ത്യൻ സോഷ്യൽ സർവീസ് ചെയർമാൻ ഹമീദ് പാലേരി .അബ്ദുൽ അസീസ് കാലിക്കറ്റ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു. പരിപാടിയുടെ പ്രായോജകരായ ഇംപീരിയൽ ഹോട്ട് & ബേക്കേഴ്സ് ഗ്രൂപ്പിനും, പ്രവാസി സേവന കേന്ദ്രത്തിനും പരിപാടി വിജയിപ്പിക്കാൻ സഹായിച്ചവർക്കും ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു.
ഓവർസീസ് എൻസിപി പുതുവത്സര കിറ്റുകൾ വിതരണം ചെയ്തു
04:02 AM Jan 17, 2023 | Deepika.com