മന്ത്ര കലാ സന്ധ്യയും ട്രൈസ്റ്റേറ്റ് കിക്ക്‌ ഓഫും ഡിസംബർ പത്തിനു ന്യൂയോർക്കിൽ

12:24 PM Dec 09, 2022 | Deepika.com
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി ഹൈന്ദവ സംഘടനാ രംഗത്ത് നവീന നയപരിപാടികൾ പ്രഖ്യാപിക്കുകയും , കുറഞ്ഞ സമയത്തിനുള്ളിൽ അത് നടപ്പിലാക്കി അതി വേഗം ജനപ്രിയ മായി മുന്നേറുന്ന മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദുസ് (മന്ത്ര)യുടെ കൺവെൻഷൻ കിക്ക്‌ ഓഫ് ഡിസംബർ പത്തിനു ന്യൂയോർക്കിൽ നടക്കും .

മന്ത്രയുടെ പ്രസിഡന്റും സെക്രെട്ടറിയും ട്രസ്റ്റീ ബോർഡ് ചെയറും ഉൾപ്പടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഇരുനൂറോളം പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടി ഒരു മിനി കൺവെൻഷൻ ആയി മാറും എന്ന് റീജിയണൽ വൈസ് പ്രസിഡന്റ്മാരായ ഉണ്ണി തൊയക്കാട്ട്(കണക്ടിക്കട് ) , ദീപ്തി നായർ (ന്യൂ ജേഴ്സി ),ക്രിസ് തോപ്പിൽ (ന്യൂയോർക്ക് ) എന്നിവർ അറിയിച്ചു.

വരും മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ കിക്ക്‌ ഓഫ് ഉൾപ്പടെ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ മന്ത്ര ലക്ഷ്യമിടുന്നു .2023 ജൂലൈ 1 മുതൽ 4 വരെ നടക്കുന്ന വിശ്വ ഹിന്ദു സമ്മേളനത്തിന് വൻ തയ്യാറെടുപ്പുകൾ ശ്രീ ഗുരുവായൂരപ്പന്റെ സാന്നിധ്യത്താൽ അനുഗ്രഹീതമായ ഹ്യുസ്റ്റൺ നഗരത്തിൽ ആരംഭിച്ചു കഴിഞ്ഞു .

ഭരതനാട്യം ,മോഹിനിയാട്ടം സെമി ക്ലാസ്സിക്കൽ ഡാൻസ് ,ബോളിവുഡ് ഡാൻസ് ഉൾപ്പടെ പ്രമുഖ കലാകാരന്മാർ അണി നിരക്കുന്ന കലാ സന്ധ്യയും ചടങ്ങിന് പ്രൗഢി കൂട്ടും .ന്യൂയോർക്ക് നഗരം ഉൾപ്പെട്ട ട്രൈ സ്റ്റേറ്റിൽ മന്ത്രയുടെ പ്രവർത്തനങ്ങൾ മാസങ്ങളായി ശക്തമായി പുരോഗമിക്കുന്നു .നോർത്ത് അമേരിക്കയിലെ ദേശീയ ഹൈന്ദവ സംഘടനാ രംഗത്ത് വർഷങ്ങളായി നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന പരിചിത മുഖങ്ങൾ ഏറെയും മന്ത്രയുടെ പിന്നിൽ അണി നിരക്കുന്ന കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചു കൊണ്ടാണ് ട്രൈ സ്റ്റേറ്റിലെ മന്ത്രയുടെ ജൈത്ര യാത്ര തുടർന്ന് പോരുന്നത് .

ഹൈന്ദവ ധർമ്മ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും ,പൈതൃകമായി കിട്ടിയ അറിവുകൾ പങ്കു വയ്ക്കുന്നതിനും ,അതോടൊപ്പം നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി ഹൈന്ദവ നെറ്റ്‌വർക്കിന്‍റെ ഭാഗമായിക്കൊണ്ട് മന്ത്രയുടെ പിന്നിൽ അണി ചേരുന്നതിനുള്ള തുടക്കമാകും ന്യൂ യോർക്കിൽ നടക്കുന്ന പ്രസ്തുത കിക്ക്‌ ഓഫ് എന്ന് വൈസ് പ്രസിഡന്‍റ് ഷിബു ദിവാകരൻ അറിയിച്ചു.