ന്യുയോർക്ക്: സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന റീനു ജോണ്സണ് പർമാർ (35) അന്തരിച്ചു. ഭർത്താവ് ഗുജറാത്ത് സ്വദേശിയായ യൂജിൻ പർമാർ ബാങ്ക് ഉദ്യോഗസ്ഥനാണ്. റീനു ആമസോണിൽ ഐടി ഉദ്യഗസ്ഥയായിരുന്നു. ഇരുവരും സ്കൂൾ കാലഘട്ടം മുതൽ ഒരുമിച്ചു പഠിച്ചവരാണ്.
ഫിലഡൽഫിയ സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ വികാരി റവ. സി.ജെ. ജോണ്സണ് കോർ എപ്പിസ്കോപ്പയുടെ പുത്രിയാണ്. പത്തനംതിട്ട മല്ലശേരി തേക്കുംകാട്ടിൽ പുത്തൻവീട്ടിൽ കുടുംബാംഗമാണ് റവ. സി.ജെ. ജോണ്സണ് കോർ എപ്പിസ്കോപ്പ. മാതാവ് സാലി ജോണ്സണ് ഏറ്റുമാനൂർ പഴയംപള്ളിൽ കുടുംബാംഗം. റിന്റു മാത്യു (ഷോണ്‍ മാത്യു), ജോണ്സണ് (ആൻസി ജോണ്സണ്) എന്നവരാണ് സഹോദരർ. ആറ് സഹോദരപുത്രരുമുണ്ട്.
ഡിസംബർ 12 തിങ്കളാഴ്ച സംസ്കാര ചടങ്ങുകൾക്ക് നോർത്ത് ഈസ്റ്റ് ഡയോസിസ് ഭദ്രാസനാധിപൻ അഭിവന്ദ്യ സഖറിയ മാർ നിക്കൊളോവുസ് മെത്രാപ്പോലീത്ത മുഖ്യ കാർമ്മികനായിരിക്കും.
പൊതുദർശനം: ഡിസംബർ 11 ഞായർ വൈകിട്ട് 5 മുതൽ 9 വരെ: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ, 1333 വെല്‍ഷ് റോഡ്, ഹണ്ടിംഗ്ടണ് വാലി, പെൻസില്‍വേനിയ-19006
സംസ്കാര ശുശ്രൂഷ ഡിസംബർ 12 രാവിലെ 9 മണി: സെന്റ് മേരീസ് മലങ്കര ഓർത്തഡോക്സ് കത്തീഡ്രൽ
തുടർന്ന് സംസ്കാരം പൈൻ ഗ്രോവ് സെമിത്തേരി, 1475 വെസ്റ്റ് ക്ണ്ടി ലൈൻ റോഡ്, ഹാറ്റ്ബോറോ, പെൻസില്‍വേനിയ-19040.
റീനു ജോണ്സണ് പർമാർ ന്യൂയോർക്കിൽ അന്തരിച്ചു
06:29 AM Dec 09, 2022 | Deepika.com