അണങ്കൂർ മേഖലയിൽ നിന്നും മാത്രമുള്ള നൂറിലധികം കായിക താരങ്ങൾ പങ്കെടുത്ത പരിപാടിയിൽ എട്ട് ടീമുകളായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. യുഎഇയിലെ യുവ വ്യവസായി ഡാനിഷ് തായലങ്ങാടി കിക്ക് ഓഫ് ചെയ്തു പരിപാടി ഉദ്ഘടനം ചെയ്തു.
ജനപങ്കാളിത്തം കൊണ്ടും മികവ് കൊണ്ടും കഴിഞ്ഞ വര്‍ഷങ്ങളിലെന്ന പോലെ തന്നെ ഏറെ ജന ശ്രദ്ധ നേടി. എല്ലാവരുടെയും സഹകരണവും ആവേശവുമാണ് പരിപാടിയുടെ വിജയമെന്ന് ഓർഗനസിംഗ് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഓർഗനസിംഗ് കമ്മിറ്റി അംഗങ്ങളായ ഹനീഫ് തായൽ, ശകീൽ അണങ്കൂർ, യാച്ചു കെ സ് അറഫാ റോഡ് , ശരീഫ് ഹമ്മാദ്, അൻസാരി കൊല്ലന്പാടി, നൗഷാദ് പച്ചക്കാട്, സഫ്വാൻ അണങ്കൂർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.