കാൽഗറി: കാൽഗറി എക്യുമെനിക്കൽ ഫെല്ലോഷിപ്പിന്റെ(സിഇഎഫ്) നേതൃത്വത്തിൽ സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷം ’ഗ്ലോറിയ 2022’ ഡിസംബർ 26 തിങ്കളാഴ്ച വൈകുന്നേരം 5ന് ജേർണീ ചർച്ച്, 10307 ഈമെൻ റോഡ് , കാൽഗറി നോർത്ത് വെസ്റ്റിൽ നടത്തുവാൻ തീരുമാനിച്ചു.
പരിപാടിയുടെ നടത്തിപ്പിനായി തോമസ് കളരിപ്പറന്പിൽ ( പ്രസിഡന്റ്), ജോർജ് വർഗീസ്, ഷെബി ജേക്കബ് , ജോജി ജേക്കബ് ( വൈസ് പ്രസിഡന്റുമാർ), കോഓർഡിനേറ്റ·ാരായി റോയ് അലക്സ്, ലൈജു ജോർജ് (കോഓർഡിനേറ്ററു·ാർ), അൽമായ പ്രതിനിധികളായി അലക്സ് മാത്യു , ചാൾസ് മുറിയാടൻ, ജിനു വർഗീസ് എന്നിവരടങ്ങുന്ന കമ്മറ്റിയേയും തെരഞ്ഞെടുത്തു.
പരിപാടിയുടെ വിജയത്തിനായി എല്ലാ വിശ്വാസ സമൂഹത്തിന്റെയും സഹകരണം അഭ്യർഥിക്കുന്നതായി സംഘാടകർ അറിയിച്ചു.
കാൽഗറി എക്യുമെനിക്കൽ ഫെല്ലോഷിപ്പിന്റെ സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷം ഡിസംബർ 26ന്
06:11 AM Dec 08, 2022 | Deepika.com