കുവൈറ്റ് സിറ്റി : പാലാ സെന്റ് തോമസ് കോളജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ (പാസ്കോസ്) കുവൈറ്റ് ചാപ്റ്ററിന്റെ 25 ആം വാർഷിക ആഘോഷങ്ങളുടെ ഭാഗമായി ഡിസംബർ 8 വ്യാഴാഴ്ച അബാസിയ ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് "മിസ്റ്റർ എസ്.ജി.കെ @ കുവൈറ്റ്' എന്ന പേരിൽ സമ്മേളനം സംഘടിപ്പിക്കുന്നു. യാത്രാവിവരണത്തിന്റെ ദൃശ്യസാധ്യത മലയാളിയുടെ മുന്നിലെത്തിച്ച സന്തോഷ് ജോർജ് കുളങ്ങരയാണ് മുഖ്യാതിഥി.
വൈകിട്ട് 7ന് സിൽവർ ജൂബിലിയാഘോഷപരിപാടികളും മുഖ്യപ്രഭാഷണവും തുടർന്ന് സംവാദവും അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് പാസ്കോസ് ഒരുക്കി വരുന്നത്. ഗൂഗിൾ ഫോമിലൂടെ ഏർപ്പെടുത്തിയ രജിസ്ട്രേഷനിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ഭാരവാഹികൾ കൂട്ടിച്ചേർത്തു. സ്കൂൾ കുട്ടികൾക്കായി പ്രത്യേകം സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. രജിസ്റ്റർ ചെയ്യാത്തവർക്കും പങ്കെടുക്കാം.
അബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന വാർത്താസമ്മേളനത്തിൽ പാസ്കോസ് പ്രസിഡന്റ് കിഷോർ സെബാസ്റ്റ്യൻ ചൂരനോലി, വൈസ് പ്രസിഡന്റ് ബിനോയ് സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി റോജി മാത്യു , പ്രോഗ്രാം കണ്‍വീനർ സിബി തോമസ് താഴത്തുവരിക്കയിൽ, ട്രഷറർ ആൻറ്റോഷ് ആന്റണി, പ്രോഗ്രാം കോർഡിനേറ്റർ അനൂപ് ജോണ്‍ എന്നിവർ പങ്കെടുത്തു.
"മിസ്റ്റർ എസ്.ജി.കെ @ കുവൈറ്റ്' ഡിസംബർ 8 ന്
11:34 PM Dec 07, 2022 | Deepika.com