ഫുജൈറ: യുഎഇ ഫുജൈറ കെഎംസിസി ഏർപ്പെടുത്തിയ വിദ്യാഭ്യാസ രംഗത്തെ സംഭാവനക്കുള്ള അവാർഡ് ഫുജൈറ ഒൗർ ഓണ്‍ ഇംഗ്ലീഷ് സ്കൂൾ കോമേഴ്സ് വിഭാഗം മേധാവി ഡഗ്ളസ് ജോസഫിന് ലഭിച്ചു. സിബിഎസ്ഇ കരിയർ കൗണ്‍സിലർ, ഭാരത് സഹോദയ റിസോഴ്സ് പേഴ്സണ്‍, എഴുത്തുകാരൻ, മോട്ടിവേഷണൽ സ്പീക്കർ, ക്വിസ് മാസ്റ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
ഹിസ് എമിനൻസ് ഷെയ്ക്ക് സയിദ് ബിൻ അൽ ഷർക്കി (ചെയർമാൻ ചേന്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി) അവാർഡ് സമ്മാനിച്ചു. ഇന്ത്യൻ സോഷ്യൽ ക്ലബിൽ സമ്മേളനത്തിൽ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, ബിൻ സായിദ് (ഫുജൈറ പോലീസ്), താരിഖ് അൽ ഹാനി (ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ്), പുത്തൂർ റഹ്മാൻ (പ്രസിഡന്റ് യുഎഇ കെ.എംസിസി) എന്നിവർ സന്നിഹിതരായിരുന്നു.
ഡഗ്ളസ് ജോസഫിന് കെഎംസിസി അവാർഡ്
11:14 PM Dec 07, 2022 | Deepika.com