കുവൈറ്റ് ബാഡ്മിന്റണ്‍ അസോസിയേഷന്റെ അംഗീകാരത്തോടെ കഴിഞ്ഞ ഏഴ് വർഷമായി നടത്തുന്ന ബാഡ്മിന്റണ്‍ ലീഗിൽ നൂറുക്കണക്കിന് കളിക്കാരാണ് പങ്കെടുക്കുന്നത്. വിജയികൾക്കുള്ള സമ്മാനദാനം ഐബാക് ചെയർമാൻ ഡോ. മണിമാരൻ ചോഴൻ, ഭാരവാഹികളായ അനീഷ് എബ്രഹാം, ചന്ദ്രഹാസ്, അജയകുമാർ വാസുദേവൻ എന്നീവർ നിർവഹിച്ചു.
കുട്ടികൾക്കും മുതിർന്നവർക്കുമായി അന്താരാഷ്ട്ര കോച്ചുമാരെ ഉൾപ്പെടുത്തി നടത്തുന്ന കോച്ചിംഗ് ക്യാന്പിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർ 99841336 നന്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.