കുവൈറ്റ് സിറ്റി : ഫ്ളൈ വേൾഡ് ലക്ഷ്വറി ടൂറിസം റിസേർച്ച് സെന്റർ കുവൈറ്റിൽ പ്രവർത്തനം ആരംഭിച്ചതായി കന്പനി അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആഡംബര യാതകൾ അടക്കം ഏറ്റവും നൂതന വിനോദ സഞ്ചാര മേഖലകളിലേക്ക് ആകർഷകമായ പ്രീമിയം സർവീസുകളോടെയാണ് ഫ്ളൈ വേൾഡ് പ്രവർത്തനം ആരംഭിച്ചിട്ടുള്ളത് .
കുവൈറ്റ് സിറ്റിയിലെ ദാവലിയ കെട്ടിട സമുച്ചയത്തിലാണ് വ്യത്യസ്തതയാർന്ന പ്രൊജെക്ടുളലോടെ ലക്ഷുറി ടൂറിസം സർവിസുകൾ ആരംഭിച്ചിരിക്കുന്നത്. 2035 ലക്ഷ്യമാക്കിയുള്ള കാഴ്ചപ്പാടോടെയാണ് ജോബിൻ ഇന്റർനാഷനൽ ഗ്രുപ്പിന്റെ കീഴിലുള്ള സ്ഥാപനം ആരംഭിച്ചിരിക്കുന്നതെന്ന് കന്പനി വ്യക്തമാക്കി.
നിർമ്മാണം, മാനവശേഷി, സിനിമ നിർമ്മാണം, മീഡിയ, ഇൻഫർമേഷൻ സാങ്കേതികത എന്നീ മേഖല കളിലും ചങ്ങനാശ്ശേരി കേന്ദ്രമായുള്ള ഈ ഗ്രുപ്പ് പ്രവർത്തിക്കുന്നുണ്ട്. ടൂറിസം റിസർച് സെന്റർ സ്ഥാപിച്ചുകൊണ്ട് ജെഐസി ഗ്രുപ്പ് ലക്ഷുറി ടൂറിസത്തിൽ ഒരു സുപ്രധാന കാൽവെപ്പാണ് നടത്തിയിരിക്കുന്നത് .
ഉപഭോക്താക്കളായ യാത്രികർക്ക് ഏറ്റവും വേഗത്തിലും മികച്ച നിരക്കിലും സേവനങ്ങൾ ലഭ്യമാവും . ഓണ്‍ ലൈൻ ആയും ഓഫ് ലൈൻ ആയും ബുക്ക് ചെയ്യുവാൻ സാധിക്കും. കോവിഡ് 19 ന് ശേഷമുള്ള ടൂറിസത്തിന്റെ അനന്തമായ സാധ്യതകൾക്ക് ഫ്ളൈ വേൾഡ് ലക്ഷുറി വഴി തുറക്കും.
വാർത്താ സമ്മേളനത്തിൽ ജോബിൻ പി ജോണ്‍, സിഇഒ സുരേഷ് തോമസ്, ഐടി മാനേജർ മുഹമ്മദ് ഈസ, ബിഡിഎം അഭിലാഷ് മുരളീധരൻ, സിഎഫ്ഓ ജോയ്സ് ജോസഫ് തുടങ്ങിയവർ പങ്കെടുത്തു.
ഫ്ളൈ വേൾഡ് ലക്ഷ്വറി ഗ്രൂപ്പ് കുവൈറ്റിൽ പ്രവർത്തനം ആരംഭിച്ചു
07:29 AM Dec 04, 2022 | Deepika.com