ഷാർജ: യുഎഇ അമ്പത്തൊന്നാം ദേശീയദിന ആഘോഷത്തിൽ ഭീമൻ കേക്കുമായി യാബ് ലീഗൽ സർവീസസ്. 51 മീറ്റർ നീളത്തിലാണ് കേക്ക് തയാറാക്കിയത്.
ഷാർജയിലെ യാബ് ലീഗൽ സർവീസസിന്റെ ഹെഡ് ഓഫീസിൽ നടന്ന ചടങ്ങിന്റെ ഉദ്ഘാടനം ഷാർജ രാജകുടുംബാംഗം ഷെയ്ഖ് അബ്ദുൾ അസീസ് ഹുമൈദ് സഖർ അൽ ഖാസിമിയും യാബ് ലീഗൽ സർവീസസ് സിഇഒയും ലോക കേരള സഭാംഗവുമായ സലാം പാപ്പിനിശേരിയും ചേർന്ന് നിർവഹിച്ചു.
പോറ്റമ്മ നാടെന്ന് വിശേഷിപ്പിക്കുന്ന യുഎഇയോടുള്ള ആദര സൂചകമായാണ് ഇത്തരത്തിലൊരു ആഘോഷം നടത്തിയതെന്ന് സലാം പാപ്പിനിശേരി വ്യക്തമാക്കി.
ചടങ്ങിൽ താമദ് ഹമദ് അബു ഷിഹാബ് (Member of The Federal National Council), അലി സയിദ് അൽ ഖാബി (Ex Advisor To Executive Council Of Dubai), എഞ്ചിനീയർ ആലിയ അൽകാന്തി (Acting Director Of Speakers Office Federal National Council), അഡ്വ. മുഹമ്മദ് അബ്ദുൾ റഹ്മാൻ അൽ സുഐദി, യാബ് ലീഗൽ സർവീസസ് ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
യുഎഇ ദേശീയ ദിനം: 51 മീറ്റർ കേക്ക് തയാറാക്കി ആഘോഷം
03:00 PM Dec 02, 2022 | Deepika.com