മയാമി: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ അഭിമാനപദ്ധതിയായ മാധ്യമശ്രീ പുരസ്കാരത്തിന്റെ മുഖ്യ സ്പോണ്സർ ഡബിൾ ഹോഴ്സ് ബ്രാൻഡ് ഉടമകളായ മഞ്ഞിലാസ് ഗ്രൂപ്പ് ആണ്. തൃശൂർ കേന്ദ്രമായി ലോകമെങ്ങും മികച്ച ഭക്ഷ്യ വസ്തുക്കൾ നിർമിച്ചു വിതരണം ചെയ്യുന്ന മഞ്ഞിലാസ് ഗ്രൂപ്പും അവരുടെ ഡബിൾ ഹോഴ്സ് ബ്രാൻഡും വിശ്വസ്തതയുടെ പര്യായമാണ്. 2023 ജനുവരി 6 വെള്ളിയാഴ്ച്ച വൈകീട്ട് 6ന്് കൊച്ചി ബോൾഗാട്ടി പാലസ് കണ്വൻഷൻ സെന്ററിൽ നടക്കുന്ന വർണാഭമായ ചടങ്ങിലാണ് മാധ്യമശ്രീ, മാധ്യമരത്ന ഉൾപ്പെടെയുള്ള പുരസ്കാരങ്ങൾ വിതരണം ചെയ്യുന്നത്. രാഷ്ട്രീയ-സാമൂഹിക-മാധ്യമ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും.
എല്ലാവർക്കും നല്ല ഭക്ഷണം എന്ന ആശയമാണ് ന്ധഡബിൾ ഹോഴ്സ്ന്ധ എന്ന ലോകമലയാളികളുടെ പ്രിയപ്പെട്ട ബ്രാൻഡ് ആരംഭിക്കാൻ സ്ഥാപകനായ എം.ഒ. ജോണിനെ പ്രചോദിപ്പിച്ചത്. ദീർഘദർശിയും മാനുഷികവാദിയുമായ ബിസിനസുകാരനായിരുന്നു അദ്ദേഹം. കേരളത്തിലെ വ്യാപാരികളുടെ ഏറ്റവും വലിയ സംഘടനയായ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ സ്ഥാപക ജനറൽ സെക്രട്ടറിയും തൃശൂരിലെ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റുമായിരുന്ന അദ്ദേഹത്തിന്റെ സംരംഭകത്വ കഴിവുകൾ അദ്ദേഹത്തെ അക്കാലത്തെ ബ്രാൻഡ് - മാർക്കറ്റ് ലീഡർ ആക്കി. 63 വർഷം മുൻപ് ഡബിൾ ഹോഴ്സിന്റെ മാതൃ ബ്രാൻഡായ മഞ്ഞിലാസ് ഉയർന്ന ഗുണമേ·യുള്ള അരിയും ധാന്യങ്ങളും വിൽക്കുന്ന ഒരു റൈസ് മില്ലിംഗ് കന്പനിയായാണ് സ്ഥാപിതമായത്.
ഇന്ത്യ പ്രസ് ക്ളബ് മാധ്യമശ്രീ പുരസ്കാരം: ഡബിൾ ഹോഴ്സ് മുഖ്യ സ്പോണ്സർ
06:31 AM Dec 02, 2022 | Deepika.com