സുലൈ കെസിഎ - എംസിഎ ഗ്രൗണ്ടിൽ നടക്കുന്ന ടൂർണമെന്റ് 36 കളികൾ പൂർത്തിയാക്കിയാണ് ന്ധസൂപ്പർ 12’ ലേക്ക് കടക്കുന്നത്. ഉസ്താദ് ഹോട്ടൽ വിന്നേഴ്സ് ട്രോഫിക്കും സഫാമക്കാ റണ്ണേഴ്സ് ട്രോഫിക്കും കെ.വാസു ഏട്ടൻ & അസാഫ് വിന്നേഴ്സ് പ്രൈസ് മണിക്കും, മോഡേണ്‍ എജ്യൂകേഷൻ റണ്ണേഴ്സ് പ്രൈസ് മണിക്കും വേണ്ടി കേളി നടത്തുന്ന പ്രഥമ ക്രിക്കറ്റ് ടൂർണമെന്റിന്റെ അഞ്ചാം വാരത്തിൽ ഇ, എഫ് എന്നീ ഗ്രൂപ്പുകളിലെ നാല് മത്സരങ്ങളാണ് നടന്നത്.
ഗ്രൂപ്പ് ഇയിൽ നടന്ന മത്സരങ്ങളിൽ ത്രീ ലൈൻസ്, മുറൂജ് 11, റൈനോസ് എന്നീ ടീമുകളും, ഗ്രൂപ്പ് എഫിൽ നടന്ന മത്സരത്തിൽ ടീം പാരാമൗണ്ടും വിജയിച്ചു. മാൻ ഓഫ് ദി മാച്ച് ആയി ത്രീ ലൈൻസിലെ കുഞ്ഞുമോൻ, പാരാമൗണ്ടിലെ അസീസ്, മുറൂജ് 11ലെ അർഷാദ് എന്നിവരെ തിരഞ്ഞെടുത്തു. ജയണ്ണ, ചാക്കോ, റയിഗണ്‍, അജു, ആസിഫ്, മഹേഷ്, എന്നിവർ അന്പയർമാരായി കളി നിയന്ത്രിച്ചു.
സൂപ്പർ 12 മത്സരങ്ങളിൽ ആഷസ് - സ്പാർക്കൻസിനേയും, കണ്ണൂർ വാരിയർസ് - മാസ്റ്റേഴ്സിനേയും, യുവധാര അസീസിയ - അൽ ഉഫൂകിനേയും, കേരള വിസാർഡ് - ഡെസേർട്ട് ഹീറോസിനേയും, ത്രീ ലൈൻസ് - സിൽവർ സ്റ്റാർ റിയാദിനേയും, ടീം പാരാമൗണ്ട് - മുറൂജ് 11നേയും നേരിടും.