അബുദാബി : ലഹരിയിൽ മയങ്ങുന്ന വർത്തമാനകാല സമൂഹത്തെ, വരാൻ പോകുന്ന വൻ വിപത്തിനെതിരെ ഉണർത്തുക എന്ന ലക്ഷ്യത്തോടെ അബുദാബി ഇന്ത്യൻ ഇസ്ലാഹി സെന്റർ ലഹരി വിരുദ്ധ പ്രചാരണത്തിന് തുടക്കം കുറിക്കുകയാണെന്നു ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
മയക്കുമരുന്നുമായി ബന്ധപ്പെട്ട് നാട്ടിൽ നിന്നും , ഗൾഫ് നാടുകളിൽ നിന്നും ലഭിക്കുന്ന നിരാശാജനകമായ വാർത്തകളാണ് പരിപാടിക്ക് കാരണമായതെന്ന് ഭാരവാഹികൾ പറഞ്ഞു. ഡിസംബർ രണ്ട് രാത്രി 8 മുതൽ ഇന്ത്യൻ ഇസ്ലാമിക്ക് സെന്റർ ഓഡിറ്റോറിയത്തിലാണ് പരിപാടി നടക്കുക. പ്രമുഖ മോട്ടിവേഷണൽ പ്രഭാഷകനും , സാമൂഹ്യ മാധ്യമ രംഗത്തെ സജീവ സാന്നിധ്യവുമായ ഡോ. ജൗഹർ മുനവ്വർ ’മാറുന്ന ലോകം , മയങ്ങുന്ന മക്കൾ ’ എന്ന വിഷയത്തെ കുറിച്ചും , ഷാർജ അൽ അസീസ് മസ്ജിദ് ഖത്തീബും , പ്രമുഖ പ്രബോധകനുമായ ഹുസൈൻ സലഫി ’ ധാർമ്മികതയുടെ വീണ്ടെടുപ്പിന് ’ എന്ന വിഷയത്തെ കുറിച്ചും പ്രസംഗിക്കും.
കുട്ടികളെയും മാതാപിതാക്കളെയുമാണ് ഈ സമ്മേളനം ലക്ഷ്യമിടുന്നതെന്ന് ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഡോ.ബഷീർ , സെക്രട്ടറി അബ്ദുറഹ്മാൻ സൈദുട്ടി, മർക്കസ് മാലിക് ബിൻ അനസ് പ്രിൻസിപ്പൽ സായിദ് അൽ ഹികമി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ലഹരി മരുന്നുകൾക്കെതിരെ ബോധവൽക്കരണ പരിപാടിയുമായി അബുദാബി ഇന്ത്യൻ ഇസ്ലാഹി സെന്റർ
06:48 AM Dec 01, 2022 | Deepika.com