കുവൈറ്റ് സിറ്റി: ഇന്റർനാഷണൽ ഡയബറ്റിക് അസോസിയേഷന്റെ ഏറ്റവും പുതിയ റിപ്പോർട് പ്രകാരം മുതിർന്നവരിൽ ടൈപ്പ് 2 പ്രമേഹ രോഗം ഗൾഫിൽ ഏറ്റവും കൂടുതൽ ഉള്ളത് കുവൈറ്റിലാണെന്ന് കുവൈറ്റ് ഡയബറ്റിക് അസോയിയേഷൻ തലവൻ ഡോ. വലീദ് അൽ ദാഹി മുന്നറിയിപ്പ് നൽകി.
25.5 ശതമാനമാണ് കുവൈറ്റിലെ ടൈപ്പ് 2 പ്രമേഹ രോഗനിരക്ക്. ഇൻസുലിൻ കണ്ടുപിടിച്ചതിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി 360 മാളിൽ നടന്ന പരിപാടിയോടനുബന്ധിച്ച് ഇറക്കിയ പത്രക്കുറിപ്പിലാണ് ഡോ. അൽ ദാഹി ഇക്കാര്യം വ്യക്തമാക്കിയത്. പാരന്പര്യവും തെറ്റായ ജീവിതശൈലിയുമാണ് രോഗ വർധനവിന്റെ മുഖ്യകാരണങ്ങളെന്നും ഷുഗർ കണ്ടന്റ് കുറഞ്ഞ ഭക്ഷണ ക്രമം സ്വീകരിക്കുന്നതിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ഒരു പരിധി വരെ ടൈപ്പ് 2 പ്രമേഹ രോഗം നിയന്ത്രിക്കാമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വളരെകൂടുതൽ സമയം ഡിവൈസുകളിലും സ്മാർട് ഫോണുകളിലുമായി കഴിയുന്ന കുട്ടികളിലും പ്രമേഹ രോഗം വർധിക്കാൻ സാധ്യതയുണ്ടെന്നും ഡോ. അൽ ദാഹി കുറിപ്പിൽ വ്യക്തമാക്കി.
പ്രമേഹ രോഗികൾ ഗൾഫിൽ ഏറ്റവും കൂടുതൽ കുവൈറ്റിൽ
05:12 AM Nov 30, 2022 | Deepika.com