കുവൈറ്റ് സിറ്റി: കുവൈറ്റിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം 2023 -24 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു . നിക്സണ് ജോർജ് (ഏഷ്യാനെറ്റ് ടിവി) ജനറൽ കണ്‍വീനറായും ജലിൻ തൃപ്രയാർ (ജയ്ഹിന്ദ് ടി വി) ഹബീബ് മുറ്റിച്ചൂർ (മിഡ്ലൈൻ) എന്നിവർ കണ്‍വീനർമാരായും തെരഞ്ഞെടുക്കപെട്ടു.
സിദ്ധിഖ് വലിയകത്ത്, തോമസ് മാത്യു കടവിൽ, ഹംസ പയ്യന്നൂർ എന്നിവർ അഡ്വൈസറി ബോർഡ് അംഗങ്ങളായും ചുമതലയേറ്റു. വാർഷിക പ്രോഗ്രാം കലണ്ടർ സമിതിയിലേക്ക് ഫാറൂഖ് ഹമദാനി കണ്‍വീനറും ഗിരീഷ് ഒറ്റപ്പാലം ജോയിന്റ് കണ്‍വീനറുമായ കമ്മറ്റിയും നിലവിൽ വന്നു. ജനോപകാരപ്രദമായ പരിപാടികൾ ഏകോപിപ്പിച്ച് മലയാളി മീഡിയ ഫോറത്തിന്റെ പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് എംഎംഎഫ് പ്രതിനിധികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
മലയാളി മീഡിയ ഫോറത്തിന് പുതു നേതൃത്വം
03:05 AM Nov 30, 2022 | Deepika.com