ആപ്പിൾ പേ സേവനം കുവൈറ്റിൽ ആരംഭിക്കുന്നു

10:46 AM Nov 26, 2022 | Deepika.com
കുവൈറ്റ്: കുവൈറ്റില്‍ ആപ്പിൾ പേ സേവനം ഡിസംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആപ്പിൾ പേ സർവീസ് നടത്താൻ ധനമന്ത്രാലയവും കുവൈറ്റ് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയും ആപ്പിളുമായി ധാരണയിലെത്തിയിരുന്നു.

രാജ്യത്ത് നിലവില്‍ സാംസങ് പേ വഴി ഇടപാടുകള്‍ ലഭ്യമാണ്. ആപ്പിൾ പേ കൂടി വരുന്നതോടെ ഡിജിറ്റൽ പേയ്മെന്റ് കൂടുതൽ സുഗമമാകും. നേരത്തെ രാജ്യത്തെ തിരഞ്ഞെടുത്ത മാളുകളില്‍ ആപ്പിൾ പേ ട്രയൽ പ്രവർത്തനം നടത്തിയിരുന്നു.ട്രയല്‍ റണ്ണില്‍ മികച്ച പ്രതികരണമാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

സര്‍ക്കാര്‍ നിഷ്കർഷിച്ച മുഴുവൻ നിബന്ധനകളും സേവനത്തിന് ആവശ്യമായ മറ്റു സാങ്കേതിക പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷമാണ് ആപ്പിൾ പേ നടപ്പിലാക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.