അബുദാബി: അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ കെസ് 2022 മാപ്പിളപ്പാട്ട് മത്സരം സമാപിച്ചു. യു എഇയുടെ വിവിധ ഭാഗങ്ങളിലുള്ള നൂറിൽ പരം മത്സരാർഥികളിൽ നിന്നും തെരഞ്ഞെടുത്ത ആറു പേർ മാറ്റുരച്ച വാശിയേറിയ ഫൈനലിൽ അബുദാബിയിലെ പ്രശസ്ത ഗായകൻ റാഫി മഞ്ചേരി ഒന്നാം സ്ഥാനം നേടി. രണ്ടും മൂന്നും സ്ഥാനം യഥാക്രമം സിറാജ് കോഴിക്കോട്, ജുനൈദ് പയ്യന്നൂർ എന്നിവർ കരസ്ഥമാക്കി.
പതിനഞ്ചോളം മത്സരാർഥികൾ പങ്കെടുത്ത ജൂനിയർ വിഭാഗത്തിൽ മുഹൈസിന ഒന്നാം സ്ഥാനം കരസ്ഥമാക്കി. ആക്ടിംഗ് പ്രസിസന്റ് എം. ഹിദായത്തുള്ള അധ്യക്ഷം വഹിച്ചു. ജനറൽ സെക്രട്ടറി ടി.കെ അബ്ദുൾ സലാം , കോർഡിനേറ്റർ റഫീക്ക് പൂവത്താനി, കൾച്ചറൽ സെക്രട്ടറി അഷ്റഫ് നജാത്എന്നിവർ പ്രസംഗിച്ചു.
വിജയികൾക്ക് വ്യവസായ പ്രമുഖരായ ഡോക്ടർ അബൂബക്കർ കുറ്റിക്കോൽ, അൽ കയ്യാം ബേക്കറി ഉടമ അബൂബക്കർ,യാസർ (അദീബ് ഗ്രൂപ്പ്) ഫൈസൽ കാരാട്ട് (റജബ് കാർഗോ) ഡോ. ബോബി ബേബി (എൽ എൽ എച് ഹോസ്പിറ്റൽ), റഫീഖ് കയനയിൽ (മലയാളി സമാജം), അഷ്റഫ് (ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ,) അഷ്റഫ് പൊന്നാനി (ലുലു എക്സ്ചേഞ്ച്), വിപി കെ അബ്ദുള്ളകുഞ്ഞി, അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, അബ്ദുള്ള ഫാറൂക്കി എന്നിവർ സമ്മാനദാനങ്ങൾ വിതരണം ചെയ്തു.
സെന്റർ കെസ് 2022 മാപ്പിളപ്പാട്ട് ഗ്രാൻഡ് ഫിനാലേ സമാപിച്ചു
05:56 AM Nov 25, 2022 | Deepika.com