ന്യുയോർക്ക്: ന്യുയോർക്ക് ജോണ്‍ എഫ്. കെന്നഡി ഇന്റർനാഷനൽ വിമാനത്താവളത്തിൽ നിന്നും പ്രതിദിനം മുംബൈ ന്യുയോർക്ക് നോണ്‍ സ്റ്റോപ് സർവീസ് ആരംഭിക്കുന്നു. 2023 ഫെബ്രുവരി 14 മുതൽ സർവീസുകൾക്ക് തുടക്കം കുറിക്കും.
മുംബൈ ന്യുയോർക്ക് സർവീസിനു പുറമെ മറ്റു യൂറോപ്യൻ രാജ്യങ്ങളിലേക്ക് എയർഇന്ത്യ സർവീസ് ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു. ഫെബ്രുവരി 14 മുതൽ ആഴ്ചയിൽ എയർഇന്ത്യ യുഎസ് നോണ്‍ സ്റ്റോപ് സർവീസുകളുടെ എണ്ണം 47 ആയി ഉയരും.
ന്യുയോർക്ക് മുംബൈ പ്രതിദിന സർവീസുകൾക്കു പുറമെ ന്യുവാർക്ക് ലിബർട്ടി എയർപോർട്ടിൽ നിന്നും ആഴ്ചയിൽ നാലും സർവീസുകൾ ഉണ്ടായിരിക്കും.
ന്യൂയോർക്ക് മുംബൈ പ്രതിദിന നോണ്‍ സ്റ്റോപ് സർവീസ് ആരംഭിക്കുന്നു
05:16 AM Nov 25, 2022 | Deepika.com