ഉദ്ഘാടന ചടങ്ങിൽ, കുവൈറ്റ് ദേശീയ പതാക ആശാ ശർമ്മയും (ഇന്ത്യൻ ലേണേഴ്സ് ഓണ് അക്കാഡമി പ്രിൻസിപ്പൽ) ടി. പ്രേം കുമാറും (ഇന്ത്യൻ എഡ്യൂക്കേഷണൽ സ്കൂൾ പ്രിൻസിപ്പൽ) ചേർന്ന് ഉയർത്തി.
ഇന്ത്യയുടെ ദേശീയ പതാക ഡോ. അനീസ് അഹമ്മദ് (സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ പ്രിൻസിപ്പൽ), ഡോ. അച്യുതൻ മാധവ് (ജാബ്രിയ ഇ വിഭാഗത്തിൽ പത്താം ക്ലാസിലെ മിസ് സാനിയ ഷാജൻ എന്നിവർ വ്യക്തിഗത ചാന്പ്യൻഷിപ്പുകൾ കരസ്ഥമാക്കി. ഐസിഎസ്കെ 13 സ്വർണവും 19 വെള്ളിയും 12 വെങ്കലവും ഉൾപ്പടെ മിന്നുന്ന പ്രകടനം കാഴ്ച്ചവച്ചു.
ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർമാരുടെയും സപ്പോർട്ടിംഗ് സ്റ്റാഫിന്റെയും ആത്മാർത്ഥമായ പരിശ്രമത്തോടൊപ്പം വിദ്യാർത്ഥികളുടെ തികഞ്ഞ പ്രതിബദ്ധതയും അർപ്പണ മനോഭാവവും ഐസിഎസ്കെ ടീമിന്റെ തകർപ്പൻ വിജയങ്ങൾക്ക് നിദാനമായി. ഐ.സി.എസ്.കെ.ബോർഡ് ഓഫ് ട്രസ്റ്റീസ്, പ്രിൻസിപ്പൽമാർ, വൈസ് പ്രിൻസിപ്പൽമാർ, സ്റ്റാഫ് എന്നിവർ കായികതാരങ്ങളെ അഭിനന്ദിക്കുകയും സ്കൂളിലേക്ക് ഈ പുരസ്കാരം കൊണ്ടുവരാൻ തീവ്രമായി പ്രവർത്തിച്ച ഫിസിക്കൽ എജ്യുക്കേഷൻ ടീച്ചർമാരുടെയും സപ്പോർട്ടിംഗ് സ്റ്റാഫിന്റെയും ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ദേശീയ മീറ്റിൽ പങ്കെടുക്കാൻ പോകുന്ന താരങ്ങളെ ആവേശപൂർവം അഭിവാദനം ചെയ്ത് സ്ക്കൂൾ അധികൃതരും രക്ഷകർത്താക്കളും ഹർഷാരവങ്ങൾ മുഴക്കി. അടുത്ത കായികമേള മുന്നിൽ കണ്ടുള്ള പരിശീലനപ്രവർത്തനങ്ങൾ ഉടനേ ആരംഭിക്കാനുള്ള തയ്യാറെടുപ്പുകളിലാണ് ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ കുവൈറ്റ്.
നവംബർ 15ന് നടന്ന സമാപന ചടങ്ങിന്, കാർമൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ മരിയ ക്രിസ്റ്റി സ്വാഗതം പറഞ്ഞു. വിജയികൾക്കുള്ള സമ്മാനങ്ങൾ വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകർ വിതരണം ചെയ്തു.
ഐസിഎസ്കെ പ്രിൻസിപ്പലും സീനിയർ അഡ്മിനിസ്ട്രേറ്ററുമായ ഡോ. വി ബിനുമോൻ വിജയികളെയും പങ്കെടുത്തവരെയും അനുമോദിക്കുകയും ഓവറോൾ വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിക്കുകയും ചെയ്തു. മറുനാട്ടിൽ പ്രവാസികളായി കഴിയുന്പോഴും, വിദ്യാർഥികളുടെ അക്കാദമിക നിലവാരത്തോടൊപ്പം, കായികവും മാനസികവും വ്യക്തിത്വപരവുമായ സമഗ്ര വികസനത്തിന് തുല്യപ്രാധാന്യം നൽകേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. ഗൾഫ് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. പ്രശാന്ത് വാസുദേവ് നന്ദി പറഞ്ഞു.