കുവൈറ്റ് സിറ്റി: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജിൽ നിന്നും എംബിബിഎസിനു മികച്ച വിജയം നേടിയ കൊല്ലം ജില്ലാ പ്രവാസി സമാജം, കുവൈറ്റ് അബാസിയ യൂണിറ്റ് അംഗം ജയകുമാറിന്റെ മകൾ അഞ്ജലി ജയകുമാറിനെ സമാജം ആദരിച്ചു.
പ്രസിഡന്റ് സലിം രാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, ട്രഷറർ തന്പി ലൂക്കോസ് , രക്ഷാധികാരി ജോയ് ജോണ്‍ തുരുത്തിക്കര, സെക്രട്ടറിമാരായ വർഗീസ് വൈദ്യൻ , റെജി മത്തായി എന്നിവർ സംസാരിച്ചു. സമാജത്തിന്റെ ഉപഹാരം ജോയ് ജോണ്‍ തുരുത്തിക്കര ജയകുമാറിന് കൈമാറി. ജോ. കണ്‍വീനർ ജോയ് തോമസ് സ്വാഗതവും ഷാജി സാമുവൽ നന്ദിയും പറഞ്ഞു.
കൊല്ലം ജില്ലാ പ്രവാസി സമാജം ആദരിച്ചു
05:58 AM Nov 24, 2022 | Deepika.com