ഒന്നാം സമ്മാനം രണ്ടായിരത്തി അഞ്ഞൂറ് ഡോളർ (ഈ തുക സ്പോണ്സർ ചെയ്തിരിക്കുന്നത് ജോയ് മുണ്ടപ്ലാക്കൽ), രണ്ടാം സമ്മാനം ആയിരത്തി അഞ്ഞൂറ് ഡോളർ (സ്പോണ്സർ ചെയ്തിരിക്കുന്നത് അആഋ വൈൻ & സ്പിരിറ്റ്), മൂന്നാം സമ്മാനം 1200 ഡോളർ (സ്പോണ്സർ ചെയ്തിരിക്കുന്നത് ദിലീപ് വർഗീസ്), നാലാം സമ്മാനം 1000 ഡോളർ (സ്പോണ്സർ ചെയ്തിരിക്കുന്നത് തോമസ് തടത്തിൽ), കൂടാതെ, മോസ്റ്റ് വാല്യൂവബിൾ പ്ലെയറിനുള്ള ട്രോഫിയും 100 ഡോളർ ക്യാഷ് അവാർഡും സ്പോണ്സർ ചെയ്തിരിക്കുന്നത് ജോസ് മുല്ലപ്പിള്ളി എന്നിവരാണ്..
ഡിസംബർ 1 വ്യാഴാഴ്ച വൈകുന്നേരം എത്തുന്നവർക്ക് വേണ്ടി ഒരു സൗഹൃദമത്സരവും ബാർബിക്യു പാർട്ടിയും ക്നാനായ സെന്ററിൽ ഒരുക്കിയിട്ടുണ്ട്.
ടൂർണമെന്റിനു വേണ്ടി താന്പാ എയപോർട്ടിൽ എത്തുന്നവർക്ക് ട്രാൻസ്പോർട്ടേഷൻ സൗകര്യം ഉണ്ടായിരിക്കും. അതിനു ടൂർണമെന്റ് കമ്മറ്റി ചെയർമാൻ സാജൻ കോരയുമായി +1 (813) 9921216 എന്ന നന്പറിൽ ബന്ധപ്പെടേണ്ടതാണ്.
ഇരുപത്തിമൂന്ന് വർഷം മുന്പ് ഡിട്രോയിറ്റ് കേന്ദ്രീകരിച്ച് ചില സഹൃദയരായ പ്രവാസികൾ ചെറിയ രീതിയിൽ ആരംഭിച്ച 56 ചീട്ടുകളിയെന്ന ഈ ബൗദ്ധിക വ്യായാമം ഇന്ന് ലോകമെന്പാടുമുള്ള ചീട്ടുകളി പ്രേമികളുടെ ഒരു വലിയ സാംസ്കാരിക സൗഹൃദ കൂട്ടായ്മയായി വളർന്നിരിക്കുകയാണ്. കാനഡ, അമേരിക്ക, ദുബായ്, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നായി 80ൽ പരം ടീമുകൾ ഇതുവരെ രജിസ്റ്റർ ചെയ്തു കഴിഞ്ഞു.
രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും ബന്ധപെടുക:
മാത്യു ചെരുവിൽ (586) 2066164
സാബു സ്കറിയ 267 980 7923
ജോസഫ് മുല്ലപ്പിള്ളി -(773) 9088296
രാജൻ മാത്യു (469) 8552733
സാം മാത്യു (416) 8935862
ബിനോയ് ശങ്കരത്ത് +1 (703) 9811268
സാജൻ കോര +1 (813) 9921216