ദോഹ: ഖത്തർ ലോകകപ്പിന് ഐക്യദാർഢ്യവുമായി മർസ ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച ഇന്റർ ഡിസ്റ്റിക് പെനാൽറ്റി ഷൂട്ട് ഒൗട്ട് മത്സരത്തിൽ തൃശൂർ ജില്ല ജേതാക്കളായി. മലപ്പുറം ജില്ലയാണ് റണ്ണർ അപ്പ്. അബുഹമൂർ ഇറാനി സ്കൂളിൽ നടന്ന പെനാൽറ്റി ഷൂട്ട്ഒൗട്ട് മത്സരം മർസ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ മുഹമ്മദ് ജിഫിൻ കിക്ക് ഓഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ വിവിധ ജില്ലകളെ പ്രതിനിധീകരിച്ചുകൊണ്ട് 14 ടീമുകൾ പങ്കെടുത്തു.
വിജയികൾക്ക് മർസ ഹൈപ്പർമാർക്കറ്റ് ജനറൽ മാനേജർ ഷാഫി ബിൻ ഹംസ ട്രോഫി സമ്മാനിച്ചു. അഡ്മിനിസ്ട്രേഷൻ മാനേജർ മുഹമ്മദ് ജിഫിൻ, മാനേജർ ഷംസീർ ഖാൻ, ചീഫ് അക്കൗണ്ടന്റ് സഹീർ സി.പി, മുതിർന്ന മാധ്യമ പ്രവർത്തകൻ അഹമ്മദ് പാതിരിപ്പറ്റ, വിഷൻ മീഡിയ പ്രതിനിധികളായ അബ്ദുൾ ഫത്താഹ് നിലന്പൂർ, നസീമ വലിയകത്ത് എന്നിവർ പങ്കെടുത്തു.
മർസ ഹൈപ്പർ മാർക്കറ്റ് സംഘടിപ്പിച്ച ഇന്റർ ഡിസ്റ്റിക് പെനാൽറ്റി ഷൂട്ട്ഒൗട്ടിൽ തൃശൂർ ജേതാക്കൾ
04:45 AM Nov 22, 2022 | Deepika.com