ഡാളസ്: ഡാളസ് കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നാൽപത്തി നാലാമത് ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ഡിസംബർ 3 ശനിയാഴ്ച വൈകീട്ട് 5ന് ആരംഭിക്കുമെന്ന് കെഇസിഎഫ് ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു. മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് ഡയോസിസ് ഓഫ് അമേരിക്കയുടെ പുതിയ മെട്രോപോലിത്തയായി നിയമിതനായ ഡോ. തോമസ് മാർ ഇവാനിയോസാണ് ഈ വർഷത്തെ മുഖ്യാതിഥിയായി ക്രിസ്മസ് സന്ദേശം നൽകുന്നത്.
ഡാളസ് ഫോർട്ട് വ്ർത്തിലെ 21 ക്രിസ്തീയ വിഭാഗങ്ങൾ സംയുക്തമായി എല്ലാ വർഷവും ആഘോഷിക്കുന്ന ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾക്ക് ഈ വർഷം ആതിഥേയത്വം വഹിക്കുന്നത് സെന്റ് പോൾ മലങ്കര ഓർത്തഡോക്ൾസ് ചർച് (പ്ലാനോ)യാണ്
മാർത്തോമ ഇവന്റ് സെന്റർ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ചർച്ചിൽ നടത്തപെടുന്ന ആഘോഷങ്ങൾ കേരൾ റ്റിവി , ഫേസ്ബുക് , ഓണ്ലൈനിലൂടെ തത്സമയ സംപ്രേക്ഷണം ഉണ്ടയായിരിക്കുമെന്നും സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു .
റവ രാജു ഡാനിയേൽ പ്രസിഡന്റ് ,റവ ജിജോ അബ്രഹാം (വൈസ് പ്രസിഡന്റ് ) ജനറൽ സെക്രട്ടറി അലക്സ് അലക്സാണ്ടർ, ട്രഷറർ ബിജോയ് ഉമ്മൻ , ക്വയർ കോർഡിനേറ്റർ തോമസ് ജോണ് (കുഞ്ഞ്) യൂത്ത് കോർഡിനേറ്റർ ലിതിന് ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരു കമ്മറ്റിയാണ് പരിപാടികളുടെ വിജയകരമായ നടത്തിപ്പിനായി രൂപീകരിച്ചു പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. എല്ലാ സഭാ വിഭാഗങ്ങളുടേയും സഹകരണവും, സഹായവും സംഘാടകർ അഭ്യർഥിച്ചു.
ഡാളസ് എക്യൂമിനിക്കൽ ക്രിസ്മസ് കരോൾ ഡിസംബർ 3 ശനിയാഴ്ച
03:59 AM Nov 22, 2022 | Deepika.com