ദോഹ: ഖത്തറിലെ യുവകഥാകാരി ഡോ. ഹന്ന മൊയ്തീന്റെ കന്നി കഥാസമാഹാരമായ "എന്റെ അസ്തമയച്ചുവപ്പുകൾ' ദോഹയിൽ പ്രകാശനം ചെയ്തു.
ഖത്തർ ഇന്ത്യൻ ഓതേർസ് ഫോറം പ്രസിഡന്റ് ഡോ. കെ.സി. സാബുവിന് ആദ്യ പ്രതി നൽകി ഇന്ത്യൻ കൾചറൽ സെന്റർ പ്രസിഡന്റ് പി.എൻ. ബാബുരാജനാണ് പ്രകാശനം നിർവഹിച്ചത്.
കേരള എൻട്രപ്രണേർസ് ക്ലബ് പ്രസിഡന്റ് ഷരീഫ് ചിറക്കൽ, കൾചറൽ ഫോറം മുൻ പ്രസിഡന്റ് ഡോ. താജ് ആലുവ , സംസ്കൃതി സെക്രട്ടറി സുഹാസ് പാറക്കണ്ടി, മീഡിയ പ്ളസ് സി.ഇ. ഒ. ഡോ. അമാനുല്ല വടക്കാങ്ങര എന്നിവർ ചടങ്ങിൽ സംസാരിച്ചു. ഡോ. ഹന്ന മൊയ്തീൻ നന്ദി പറഞ്ഞു.
ആശയങ്ങൾകൊണ്ട് സ്വപ്നം കാണുന്ന കഥാകാരിയുടെ അസ്തമയ ചുവപ്പിന്റെ സൗന്ദര്യമുള്ള മികവുറ്റ 17 കഥകളാണ് പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച ഈ കഥാസമാഹാരത്തിലുള്ളത്.
ഡോ. ഹന്ന മൊയ്തീന്റെ "എന്റെ അസ്തമയ ചുവപ്പുകൾ' ദോഹയിൽ പ്രകാശനം ചെയ്തു
09:34 PM Nov 20, 2022 | Deepika.com