ദമാം/കായംകുളം: ദമാമിൽ നടന്ന ഓണാഘോഷ പരിപാടിയ്ക്കിടെയുണ്ടായ അപകടത്തിൽ കാലിനു ഗുരുതരമായി പരിക്കേറ്റ് ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങിയ പ്രവാസിയ്ക്ക് നവയുഗം സാംസ്കാരിക വേദിയുടെ ചികിത്സ സഹായം കൈമാറി. ദമാമിൽ പ്രവാസിയായ കായംങ്കുളം എരുവ സ്വദേശി സജീവിനാണു നവയുഗം സഹായം നൽകിയത്.
ദമാമിൽ നടന്ന ഓണാഘോഷ പരിപാടിയായ വടംവലി മത്സരത്തിൽ പങ്കെടുക്കവെ സജീവിന് കാലിനു ഗുരുതരമായി പരിക്കേൽക്കുന്നത്. ഉടനെ ചികിത്സ തേടിയെങ്കിലും പരിക്ക് ഭേദമായില്ല. ജോലിയ്ക്ക് പോകാൻ കഴിയാത്ത സാഹചര്യം സജീവിനെ കൂടുതൽ ദുരിതത്തിലാക്കി. തുടർന്ന് ഡോക്ടർമാരുടെ ഉപദേശമനുസരിച്ചു കൂടുതൽ ചികിത്സയ്ക്ക് നാട്ടിലേയ്ക്ക് അദ്ദേഹം മടങ്ങി.
നിർധന കുടുംബത്തിലെ അംഗമായതിനാൽ ചികിത്സയ്ക്കായി പണം കണ്ടെത്താൻ അദ്ദേഹം ബുദ്ധിമുട്ടുന്നുവെന്ന്് മനസിലാക്കിയാണ്, നവയുഗം ദമാം, ദല്ല മേഖല കമ്മിറ്റികൾ ഒത്തു ചേർന്ന് ചികിത്സ ധനസഹായം സ്വരൂപിച്ചു നാട്ടിലെത്തിച്ചത്.
സജീവിന്റെ വീട്ടിൽ നടന്ന ചടങ്ങിൽ സിപിഐ ഭരണിക്കാവ് മണ്ഡലം സെക്രട്ടറി എൻ. ശ്രീകുമാർ തുടർചികിത്സാ സഹായഫണ്ട് സജീവിന് കൈമാറി. ചടങ്ങിൽ സിപിഐ അലപ്പുഴ ജില്ലാ കമ്മറ്റി അഗം കെ.ജി. സന്തോഷ്, പ്രവാസി ഫഡറേഷൻ ആലപ്പുഴ ജില്ലാ അസി: സെക്രട്ടറി സുരേഷ് ബാബു, സി പി ഐ ഭരണിക്കാവ് മണ്ഡലം കമ്മറ്റി അംഗം സെൻ, സിപിഐ ലോക്കൽ കമ്മറ്റി അംഗം സുരേഷ് എന്നിവരും, നവയുഗം അൽഹസ മേഖല സെക്രട്ടറി ഉണ്ണി മാധവം, ദല്ല മേഖല സെക്രട്ടറി നിസാം കൊല്ലം, കേന്ദ്രകമ്മിറ്റി അംഗം സിയാദ് പള്ളിമുക്ക്, സജീവിന്റ കുടുബാംഗങ്ങൾ എന്നിവരും പങ്കെടുത്തു.
അപകടത്തിൽ പരിക്കേറ്റ പ്രവാസിയ്ക്ക് നവയുഗം ചികിത്സ ധനസഹായം കൈമാറി
09:26 PM Nov 20, 2022 | Deepika.com