ദൈനംദിന ജീവിതത്തിൽ പ്രതിസന്ധികളെ എങ്ങനെ തരണം ചെയ്യാം എന്ന വിഷയത്തെ ആസ്പദമാക്കി ഫാ . ലിജോ ചെയ്ത പ്രസംഗം ഏറെ ഹൃദ്യമായിരുന്നു . തുടർന്ന് പോസ്റ്റൽ സർവീസ് റിട്ടയർമെന്റുകാരെയും സർവീസിൽ 25 വർഷം പൂർത്തിയാക്കിയവരെയും ആദരിച്ചു. വിവിധ ഓഫീസുകളുടെ അടിസ്ഥാനത്തിൽ ജീവനക്കാരെ പരിചയപെടുത്തിയശേഷം കുട്ടികളുടെ കലാപരിപാടികൾ നടത്തപ്പെട്ടു. കുടുംബസംഗമത്തിന്റെ ഭാഗമായി വിവിധതരം ഗെയിമുകളും നടത്തപ്പെട്ടു. തുടർന്ന് ജോർജ് പണിക്കരുടെ നേതൃത്വത്തിൽ ഗാനമേള നടത്തപ്പെട്ടു. സജി പൂത്തൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്ന കുടുംബ സംഗമത്തിൽ ആനീസ് സണ്ണി നന്ദി രേഖപ്പെടുത്തി. ഷിക്കാഗോയിലെ അനവധി പോസ്റ്റൽ കുടുംബങ്ങൾ സംഗമത്തിൽ പങ്കുചേർന്നു .
ഷിക്കാഗോ പോസ്റ്റൽ മലയാളി കുടുംബ സംഗമം വർണാഭമായി
09:19 PM Nov 20, 2022 | Deepika.com
ഷിക്കാഗോ: പോസ്റ്റൽ മലയാളി ജീവനക്കാരുടെ കുടുംബസംഗമം നവംബർ 13 ഞായറാഴ്ച വൈകിട്ട് ഡെസ്പ്ലെയിൻസിലുള്ള ക്നാനായ കമ്മ്യൂണിറ്റി സെന്ററിൽ വൈവിധ്യമാർന്ന പരിപാടികളോടെ ആഘോഷിച്ചു . ഈശ്വര പ്രാർഥനയോടെ ആരംഭിച്ച കുടുംബസംഗമം ഫാ. ലിജോ കൊച്ചുപറന്പിൽ ഉദ്ഘാടനം ചെയ്തു.