അബുദാബി : സംസ്ഥാന വനിത കെഎംസിസി കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ’കൈപുണ്യം സീസണ് -2’ എന്ന പേരിൽ ബിരിയാണി, പുഡ്ഡിംഗ് പാചക മത്സരം സംഘടിപ്പിക്കുന്നു. യുഎയിൽ താമസക്കാരായ ഇന്ത്യൻ സ്ത്രീകൾക്കായി സംഘടിപ്പിക്കുന്ന മത്സരം ഒക്ടോബർ 22 ശനിയാഴ്ച മൂന്നു മുതൽ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ചു നടക്കപ്പെടും.
അബുദാബിയിലെ സാമൂഹികജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ ഇടപെടലുകളാണ് വനിതാ കെ എംസി സി കമ്മിറ്റി നടത്തിവരുന്നത്. പാചക കലയിൽ വനിതകൾക്ക് തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അതോടൊപ്പം കമ്മറ്റിയുടെ ജീവകാരുണ്യ പദ്ധതികൾക്കു ഒരു കൈത്താങ്ങാവാൻ കൂടിയാണ് കൈപ്പുണ്യം സീസണ് -2 സംഘടിപ്പിച്ചിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു.
ഓണ്‍ലൈൻ ആയി സ്വീകരിക്കുന്ന രജിസ്ട്രേഷനും മറ്റു വിശദ വിവരങ്ങൾക്കും 052 569 5180, എന്ന നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അബുദാബി വനിത കെഎംസിസി പാചക മത്സരം സംഘടിപ്പിക്കുന്നു
07:16 AM Oct 07, 2022 | Deepika.com