ദമാം: സൗദി ഇന്ത്യൻ ഇസ്ലാഹീ സെന്റർ നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ത്രൈമാസ കാന്പയിൻ ഉദ്ഘാടനം ഒക്ടോബർ 6 വ്യാഴാഴ്ച ദമാമിൽ നടക്കപ്പെടും. ""വിമോചനം വിശ്വാസ വിശുദ്ധിയിലൂടെ'' എന്ന ശീർഷകത്തിൽ നടക്കുന്ന ക്യാന്പയിൻ മർക്കസുദഅവ സംസ്ഥാന ജനറൽസെക്രട്ടറി സി.പി ഉമ്മർ സുല്ലമി ഉദ്ഘാടനം നിർവഹിക്കും. വ്യാഴാഴ്ച വൈകുന്നേരം 8ന് ദമാം ഇസ്ലാഹി സെന്ററിൽ നടക്കുന്ന പരിപാടിയിൽ മുനീർ ഹാദി എടക്കര മുഖ്യ പ്രഭാഷണം നിർവഹിക്കും. പരിപാടിയിൽ മത രാഷ്ട്രീയ സാമൂഹിക മേഖലകളിലെ പ്രമുഖർ സംബന്ധിക്കും.
മനുഷ്യനെ സംസ്കരണത്തിലൂടെ മോചിപ്പിച്ച് എല്ലാ തരം തിന്മയിൽ നിന്നും ശുദ്ധീകരിക്കുകയും വിശ്വാസ ദൃഢീകരണത്തിലൂടെ സന്പൂർണ വിശുദ്ധിയിലേക്ക് നയിക്കുകയും ചെയ്യുക എന്ന മഹത്തായ ലക്ഷ്യമാണ് ക്യാന്പയിൻ മുന്നോട്ടുവയ്ക്കുന്നത്.
ഒക്ടോബർ മുതൽ ഡിസംബർ വരെ നടക്കുന്ന ക്യാന്പയിനോടനുബന്ധിച്ചു പ്രാദേശിക ഇസ്ലാഹീ സെന്ററുകൾ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. വനിതകൾക്കും യുവാക്കൾക്കും വിദ്യാർത്ഥികൾക്കുമായി വിത്യസ്ത പരിപാടികൾ കാന്പയിനോടനുബന്ധിച്ചു നടത്തുമെന്നും വാർത്താക്കുറിപ്പിൽ സംഘാടകർ അറിയിച്ചു.
സൗദി ഇന്ത്യൻ ഇസ്ലാഹി സെന്റർ ത്രൈമാസകാന്പയിൻ ദേശീയതല ഉദ്ഘാടന സമ്മേളനം വ്യാഴാഴ്ച
11:03 PM Oct 05, 2022 | Deepika.com