ദേശീയ പ്രാദേശിക ഹൈന്ദവ സംഘടനാ പ്രവർത്തനങ്ങളിൽ നിസ്തുലമായ പങ്കു വഹിച്ചിട്ടുള്ള ആനന്ദൻ നിരവേൽ മന്ത്രയുടെ ഭാഗമായത്, ഏറെ അഭിമാനം നൽകുന്നുവെന്ന് ശ്രീ ഹരി അഭിപ്രായപ്പെട്ടു. അമേരിക്കയിലെ ക്ഷേത്രനഗരി എന്നറിയപ്പെടുന്ന ഹൂസ്റ്റണിൽ 2023 ജൂലൈയിൽ നടത്തപ്പെടുന്ന വിശ്വ ഹിന്ദു സമ്മേളനത്തിൽ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യം കെഎച്ച്എസ്എഫ് കുടുംബ അംഗങ്ങളെ അദ്ദേഹം ബോധ്യപ്പെടുത്തി . മന്ത്രയുടെ ശക്തമായ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്കു കെഎച്ച്എസ്എഫ് കുടുംബത്തിന്റെ പിന്തുണ അനിവാര്യമാണെന്ന് അദ്ദേഹം ഓർമപ്പെടുത്തി. തുടർന്ന് ഫ്ളോറിഡയിലുള്ള വിവിധ ഹൈന്ദവ നേതാക്കളെ അദ്ദേഹം സന്ദർശിച്ചു.
കെഎച്ച്എസ്എഫ് പ്രസിഡന്റ് ശിവകുമാർ നായർ, സെക്രട്ടറി ബിനീഷ് വിശ്വം, ട്രഷറർ ദിപുരാജ് ദിവാകരൻ എന്നിവർ ഓണാഘോഷ പരിപാടികൾക്ക് നേതൃത്വം വഹിച്ചു . ഓണ പരിപാടികൾക്ക് മിനി ശിവനും ഡോ. ജഗതി നായർ,്ര വത്സാ വേണു എന്നിവർ തിരുവാതിരക്കും വിഭവ സമൃദ്ധമായ സദ്യക്ക് ആനന്ദൻ നിരവേലും നേതൃത്വം നൽകി . മഹാബലിയായി സൂരജ് വേഷമിട്ടപ്പോൾ സുശീൽ നാലകത്തിന്റെ നേതൃത്വത്തിൽ ചെണ്ടമേളം നടന്നു.