കുവൈറ്റ്: ഒഎൻസിപി കുവൈറ്റ് ഗാന്ധിജയന്തിയോടനുബന്ധിച്ച് കുട്ടികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. അബാസിയയിൽ വച്ചു നടന്ന പരിപാടി ഉദ്ഘാടനം ഒഎൻസിപി വൈസ് പ്രസിഡന്റ്് പ്രിൻസ് കൊല്ലപ്പിള്ളി നിർവഹിച്ചു. ടൈറ്റസ്, രോഹിത്, ബിജു, ഡാനി,സബി, ദാസ്, ജോബിൻ, ഫെബിൻ, ബിനു, തോമസ് എന്നിവർ നേതൃത്വം നൽകി. മത്സര ത്തിൽ ജെറെമി & ഡേവീസ് ടീം ഒന്നാം സ്ഥാനവും, എഡ്ന & നേഹ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
ക്വിസ് വിജയികൾക്കുള്ള സമ്മാനദാനം യുണൈറ്റഡ് സ്കൂളിൽ വച്ച് നടക്കുന്ന ന്ധ ഗാന്ധി ജയന്തി-മതേതര ദിനന്ധ ചടങ്ങിൽ വച്ച് നൽകുമെന്ന് സംഘാടകർ അറിയിച്ചു .ഒഎൻസിപി കുവൈറ്റ് ജനറൽ സെക്രട്ടറി അരുൾ രാജ് നന്ദി പറഞ്ഞു.
ഒഎൻസിപി കുവൈറ്റ് ക്വിസ് മത്സരം സംഘടിപ്പിച്ചു
09:39 PM Oct 02, 2022 | Deepika.com