കുവൈറ്റ് : കുവൈറ്റ് പാർലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടവരെ കുവൈറ്റ് അമീർ അഭിനന്ദിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വിജയം സുഗമമാക്കാൻ സഹായിച്ച എല്ലാവർക്കും കുവൈറ്റ് അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും കീരിടവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹും നന്ദി പറഞ്ഞു.
രാജ്യത്ത് സുതാര്യമായ രീതിയിൽ തെരഞ്ഞെടുപ്പ് പ്രക്രിയ ഉറപ്പാക്കുവാൻ സാധിച്ചതായും തെരഞ്ഞെടുപ്പ് വിജയം ജാനാധിപത്യത്തിന്റെ വിജയമാണെന്നും കീരിടവകാശി പറഞ്ഞു. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനുള്ള വലിയ ഉദാഹരണമാണ് വോട്ടിംഗ് ശതമാനം കൂടിയതെന്നും പൗര·ാരുടെ പങ്കാളിത്തം ഏറെ സന്തോഷം നൽകുന്നതായും കുവൈറ്റ് അമീർ പ്രസ്താവിച്ചു. രാജ്യ പുരോഗതി ലക്ഷ്യം വച്ച് ഭംഗിയായി ജോലി നിറവേറ്റാൻ അംഗങ്ങൾക്ക് കഴിയെട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കുവൈറ്റ് തെരഞ്ഞെടുപ്പിൽ ജയിച്ചവർക്ക് അമീറിന്റെ അഭിനന്ദനം
12:13 AM Oct 02, 2022 | Deepika.com