കുവൈറ്റ്: ദി ടഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ ഒക്ടോബർ 28ന് കുവൈറ്റ് ഇന്ത്യൻ സ്കൂളിൽ ന്ധതനിമ കുവൈത്ത്ന്ധ സംഘടിപ്പിക്കുന്ന 16-ാമത് ദേശീയ വടംവലി മത്സരത്തിനു ടീമുകൾക്ക് രജിസ്റ്റർ ചെയ്യാനുള്ള സമയം തിയതി ഒക്ടോബർ 10നു അവസാനിക്കുമെന്ന് തനിമ കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു.
കുവൈറ്റ് ഇന്ത്യൻ സ്കൂളിന്റെ ഫ്ളഡ്ലൈറ്റ് ഓപണ്‍ എയർ ഓഡിറ്റോറിയത്തിൽ വൈകീട്ട് മൂന്നിന് ് വർണപകിട്ടാർന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടിയിൽ സാൻസിലിയ എവർറോളിംഗ് ട്രോഫിയ്ക്ക്വേണ്ടി 20ഓളം ടീമുകൾ പങ്കെടുക്കുന്ന വാശിയേറിയ വടംവലി മത്സരം രാവുണരും വരെ അരങ്ങേറും. വിവിധ തലങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർഥികൾക്ക് എപിജെ അബ്ദുൽ കലാം പേൾ ഓഫ് സ്കൂൾ അവാർഡുകളും വിതരണം ചെയ്യും. മഹനീയ വ്യക്തികളുടെ സാനിധ്യവും കാണികൾക്ക് മനംകുളിർക്കും ഗാനമേളയും ഉണ്ടായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വടംവലി ടീം രജിസ്ട്രേഷന് കൂടുതൽ വിവരങ്ങൾക്ക് 67662667 / 99865499 / 97675715.
തനിമ കുവൈറ്റ് വടംവലി മത്സര രജിസ്ട്രേഷൻ അവസാന തീയതി ഒക്ടോബർ 10
12:51 AM Oct 01, 2022 | Deepika.com