ഷിക്കാഗോ: ക്നാനായ കാത്തലിക് കോണ്ഗ്രസ് ഓഫ് നോർത്ത് അമേരിക്ക (കെസിസിഎൻഎ) യുടെ ചാരിറ്റബിൾ വിഭാഗമായ ഡോളർ ഫോർ ക്നാനായയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ ഭവനരഹിതരായ 25 കുടുംബങ്ങൾക്ക് വീട് നിർമിച്ചു നൽകുന്നു. രണ്ട് മുറികളും, ശുചിമുറിയും അടുക്കളയും ഹാളും ഉൾപ്പെടെ 500 ചതുരശ്ര അടി വലിപ്പത്തിലുള്ള ഭവനത്തിന് 7 ലക്ഷം രൂപയുടെ നിർമ്മാണച്ചെലവാണ് കണക്കാക്കുന്നത്.
കെസിസിഎൻഎയുടെ ഡോളർ ഫോർ ക്നാനായ കമ്മറ്റി തെരഞ്ഞെടുക്കുന്ന 25 ഉപഭോക്താക്കൾക്ക് കെ.സിസിഎൻഎയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് വീട് നിർമിച്ചു നൽകുന്നത്. ഉപഭോക്താക്കൾ വീട് നിർമിക്കുന്നതിനുള്ള സ്ഥലവും ഭവനനിർമ്മാണത്തിനാവശ്യമായ ഗവണ്മെന്റ് അനുമതിയും വാങ്ങി നൽകേണ്ടതാണെന്നും തുടർന്നുള്ള ഭവനനിർമാണം കെസിസിഎൻഎയുടെ മേൽനോട്ടത്തിൽ നടത്തി താക്കോൽദാനം നിർവഹിക്കുമെന്നും ഡോളർ ഫോർ ക്നാനായ കമ്മറ്റി ചെയർമാൻ സിബി മുളയാനിക്കുന്നേൽ അറിയിച്ചു.
ഈ ഭവനദാന പദ്ധതിയുടെ ഭാഗമാകുവാൻ താൽപര്യമുള്ളവർ എത്രയും വേഗം ഡോളർ ഫോർ ക്നാനായ കമ്മറ്റിയുമായി ബന്ധപ്പെടണമെന്ന് കെസിസിഎൻഎ പ്രസിഡന്റ് സിറിയക് കൂവക്കാട്ടിൽ അഭ്യർഥിച്ചു.
ജീവകാരുണ്യ പ്രവർത്തനത്തിൽ എന്നും മുന്നിൽനിൽക്കുന്ന ക്നാനായ സമുദായാംഗങ്ങളുടെ വിലയേറിയ സംഭാവനകൾ വഴി 25 കുടുംബങ്ങൾക്ക് അഭയമായിത്തീരുന്ന ഈ ഭവനപദ്ധതിയിൽ 7 ലക്ഷം രൂപാ നൽകി ഒരു വീടിന്റെ മുഴുവൻ ചെലവോ അല്ലെങ്കിൽ ഭാഗികമായ തുകയോ നൽകി ഈ പദ്ധതിയിൽ കെസിസിഎഎ. അംഗങ്ങൾക്ക് പങ്കുചേരാവുന്നതാണ്.
ഈ പദ്ധതിയിലേക്ക് സംഭാവനകൾ നൽകുവാൻ താൽപര്യമുള്ളവരും കേരളത്തിൽ ഡോളർ ഫോർ ക്നാനായ പദ്ധതിയുടെ ഭാഗമായി വീട് ആവശ്യമുള്ളവരും കൂടുതൽ വിവരങ്ങൾക്കും ഇതിന്റെ നിബന്ധനകൾ അറിയുന്നതിനും ഈ പദ്ധതിയുടെ ഭാരവാഹികളായ സിറിയക് കൂവക്കാട്ടിൽ (630 673 3382) ീൃ ര്യരവമിറ്യ@്യമവീീ.രീാ, സിബി മുളയാനിക്കുന്നേൽ (404 429 4927) ീൃ രശയശ999@്യമവീീ.രീാ, ജോണിച്ചൻ കുസുമാലയം (845 671 0922), ലിജോ മച്ചാനിക്കൽ (917 359 5649), ജിറ്റി പുതുക്കേരിൽ (346 754 2407), ജയ്മോൻ കട്ടിണശേരി (813 502 3447), സിബിൾ നീരാറ്റുപാറ (416 879 4003), സോണി കൊടിഞ്ഞിയിൽ (267 992 7669) എന്നിവരുമായി ബന്ധപ്പെടണമെന്ന് കെസിസിഎൻഎ എക്സിക്യൂട്ടീവ് അഭ്യർഥിച്ചു.
ഡോളർ ഫോർ ക്നാനായ - കെസിസിഎൻഎ ഭവനദാന പദ്ധതി
12:46 AM Oct 01, 2022 | Deepika.com