കുവൈറ്റ് സിറ്റി: കുവൈറ്റ് എറണാകുളം റെസിഡന്റ്സ് അസോസിയേഷൻ (കേര) "ഓണം 2022' ഓണാഘോഷം മെഹബുള്ള കാലിക്കറ്റ് ലൈഫ് ഓഡിറ്റോറിയത്തിൽ വിപുലമായി ആഘോഷിച്ചു.
കേര പ്രസിഡന്റ് ബെന്നി കെ.ഒ അധ്യക്ഷത വഹിച്ച ഉദ്ഘാടന സമ്മേളനത്തിൽ സാമൂഹിക പ്രവർത്തകയും, പ്രശസ്ത നർത്തകിയുമായ രാജശ്രീ പ്രേം ഉദ്ഘാടന കർമ്മം നിർവഹിച്ചുകൊണ്ട് സംസാരിച്ചു. പ്രോഗാം കമ്മിറ്റി കണ്‍വീനർ അജീഷ് സ്വാഗതം ആശംസിച്ച യോഗത്തിൽ ശ്രശി കുമാർ, സെബാസ്റ്റ്യൻ പീറ്റർ, ജിനി ജേക്കബ് എന്നിവർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.
കോവിഡ് കാലത്ത് ആതുരരംഗത്തെ നിസ്തൂലസേവനം കണക്കിലെടുത്ത് എറണാകുളം നിവാസികളായ നഴ്സുമാരെ യോഗത്തിൽ മെമന്‍േറാ നൽകി ആദരിച്ചു. അസോസിയേഷൻ സെക്രട്ടറി രാജേഷ് മാത്യു നന്ദി അറിയിച്ചു.
വിഭവ സമൃദ്ധമായ ഓണസദ്യയ്ക്കുശേഷം Zelesta മ്യൂസിക് ബാൻഡ് അവതരിപ്പിച്ച ഗാനമേളയും, ഭരതാഞ്ജലി സ്കൂൾ ഓഫ് ഡാൻസ് സ്കൂളിലെ കുട്ടികളുടെ വിവിധതരം നൃത്തങ്ങളും, നാട്യാലയ നൃത്ത കലാക്ഷേത്രയിലെ കുട്ടികളുടെ നൃത്തങ്ങളും, കൂടാതെ ഡീ മോസ് ഡാൻസ് സ്കൂളിലെ കുട്ടികളുടെ സുംബാ നൃത്തവും പരിപാടി വർണശബളമാക്കി. കേര കുടുംബത്തിലെ കുട്ടികളുടെ ഓണക്കളികളും കൂടിയായപ്പോൾ ഓണം 22 ഓണാഘോഷം കണ്ണുകളെ കൂടുതൽ കുളിരണിയിച്ചു.
കേര "ഓണം 2022' പ്രൗഢോജ്വലമായി ആഘോഷിച്ചു
05:24 AM Sep 30, 2022 | Deepika.com