അസോസിയേഷൻ പ്രസിഡന്റ് പ്രഷീൽ കളത്തിൽ അംഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയും ഓണാശംസകൾ നേരുകയും ചെയ്തു. അസോസിയേഷൻ എക്സിക്യൂട്ടീവ് മെറിൽ ജോണ് ചാക്കോള സ്വാഗത പ്രസംഗം നടത്തുകയും ഓണത്തിന്റെ ഐതിഹ്യത്തെക്കുറിച്ചും പ്രത്യേകതകളെക്കുറിച്ചും വിശദീകരിച്ചു.
മുതിർന്ന രക്ഷിതാക്കൾ നിലവിളക്കിൽ ദീപം തെളിച്ച് വർണശബളമായ പരിപാടികൾക്ക് തുടക്കം കുറിച്ചു. അതി മനോഹരമായ പൂക്കളം അംഗങ്ങൾക്കും കുട്ടികൾക്കും ഒരു ദൃശ്യവിരുന്ന് ഒരുക്കിയിരുന്നു.
തൂശനിലയിലെ വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുശേഷം ആവേശകരമായ മത്സരങ്ങൾ നടത്തപ്പെട്ടു. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം വടംവലി മത്സരങ്ങൾ സംഘടിപ്പിച്ചു. ചിത്ര ഗാനങ്ങൾ കോർത്തിണക്കിയ രാഗസുധ പരിപാടിക്ക് മാറ്റുകൂട്ടി. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ ട്രഷറർ ഷിജു കുഞ്ഞ് നന്ദി രേഖപ്പെടുത്തി .
അസോസിയേഷൻ പ്രസിഡന്റ് പ്രഷീൽ കളത്തിൽ , വൈസ് പ്രസിഡന്റ് ചിത്ര ഗിരി, എക്സിക്യൂട്ടീവ് അംഗം മെറിൽ ജോണ് ചാക്കോള, ട്രഷറർ ഷിജു കുഞ്ഞ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.