റിയാദ്: കേരളത്തനിമയിൽ ഗൃഹാതുരത്വം ഉണർത്തി കേരള എൻജിനീയേഴ്സ് ഫോറം റിയാദിൽ ഓണാഘോഷം സംഘടിപ്പിച്ചു. മത മൈത്രിയുടെയും സാഹോദര്യത്തിന്റെയും ഒത്തുചേരൽ ആയിരുന്നു "കെഇഎഫ് ഓണം-പൊന്നോണം 2022'.
നിരവധി പ്രവാസി എൻജിനിയേഴ്സും അവരുടെ കുടുംബങ്ങളും ഈ ഒത്തു ചേരലിന്റെ ഭാഗമായി വിവിധ ഗ്രൂപ്പുകൾ ആയി നടത്തിയ കലാ കായിക മത്സരങ്ങൾ ഓണാഘോഷത്തിന് മാറ്റ് കൂട്ടി. പൂക്കള മത്സരത്തോടെ തുടങ്ങിയ ഓണാഘോഷത്തിൽ ടീം മഞ്ഞപ്പട വിജയികൾ ആയി. തുടർന്നു നടന്ന ഓരോ മത്സരങ്ങളും വീറും വാശിയേറിയതുമായിരുന്നു.
ഓണാഘോഷത്തിന് വിരാമം കുറിച്ച് കൊണ്ട് നടന്ന വടം വലി മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ടീം കരിക്കും വനിതാ വിഭാഗത്തിൽ ടീം ആരവവും വിജയികളായി. ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ടീം മഞ്ഞപ്പട ഓവറോൾ കിരീടം സ്വന്തമാക്കി. വിജയികൾക്ക് പോളിമെൽറ്റ് പിപിആർ പൈപ്സ് പ്രധാന ഡീലറും ലുലു എഞ്ചിനീയറിംഗ് ആൻഡ് ട്രേഡിംഗ് കന്പനിയുടെ സാരഥിയുമായ ഷിജിത്ത് പോനോൻ സമ്മാനദാനം നിർവഹിച്ചു.
കേരള എൻജിനീയേഴ്സ് ഫോറം റിയാദിൽ ഓണാഘോഷം സംഘടിപ്പിച്ചു
03:41 AM Sep 28, 2022 | Deepika.com