യു​എ​ഫ്സി സാ​രി ക​പ്പ് : റെ​യി​ൻ​ബോ എ​ഫ്സി ലാന്‍റേൺ​ എ​ഫ്സി ഫൈ​ന​ലി​ൽ

11:07 PM Sep 27, 2022 | Deepika.com
റി​യാ​ദ് : യു​ണൈ​റ്റ​ഡ് എ​ഫ്സി റി​യാ​ദ് സം​ഘ​ടി​പ്പി​ക്കു​ന്ന സാ​രി സൂ​പ്പ​ർ കാ​പ്പി​ന്‍റെ ഫൈ​ന​ൽ മ​ത്സ​രം അ​ടു​ത്ത വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6ന് ​അ​ൽ ഖ​ർ​ജ് റോ​ഡി​ലെ അ​ൽ അ​സ്കാ​ൻ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ന്ന ഒ​ന്നാം സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളു​ക​ൾ​ക്ക് അ​സീ​സി​യ സോ​ക്ക​ർ ബ്ലാ​സ്റ്റേ​ഴ്സ് വാ​ഴ​ക്കാ​ടി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി.

മി​ഡ്ഈ​സ്റ്റ് ഫു​ഡ്സ് വി​ർ​ച്ചു​അ​ൽ സൊ​ലൂ​ഷ​ൻ റെ​യി​ൻ​ബൊ സു​ലൈ എ​ഫ്സി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. ക​ളി​യു​ടെ ആ​ദ്യ പ​കു​തി​യി​ൽ ത​ന്നെ റെ​യി​ൻ​ബൊ സു​ലൈ എ​ഫ്സി ഒ​രു ഗോ​ൾ നേ​ടി ലീ​ഡ് ചെ​യ്തു. അ​സീ​സി​യ സോ​ക്ക​ർ ബ്ലാ​സ്റ്റേ​ഴ്സ് വാ​ഴ​ക്കാ​ട് പ​ല ത​വ​ണ ആ​ക്ര​മ​ണ ത​ന്ത്ര​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും ഗോ​ളു​ക​ൾ ഒ​ന്നും നേ​ടാ​നാ​യി​ല്ല. ര​ണ്ടാം പ​കു​തി​യി​ൽ ര​ണ്ടു ഗോ​ളു​ക​ൾ കൂ​ടി അ​ടി​ച്ചു വി​ജ​യം ഉ​റ​പ്പി​ച്ചു. റെ​യി​ൻ​ബൊ സു​ലൈ എ​ഫ്സി ​ക്ക് വേ​ണ്ടി വി​ഷ്ണു ഒ​രു ഗോ​ളും സ​ക​രി​യ ര​ണ്ടു ഗോ​ളും നേ​ടി.

ര​ണ്ടാം സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും വാ​ശി​യി​ലും ആ​ക്ര​ണ​മ​ത്തി​ലും ഒ​പ്പ​ത്തി​നൊ​പ്പം നി​ന്നെ​ങ്കി​ലും ഐ ​ബി ടെ​ക്ക് ലാന്‍റേൺ എ​ഫ് സി ​യെ വി​റ​പ്പി​ച്ചു കൊ​ണ്ട് ബ​റ​കാ​ത്ത് ഡെ​യി​റ്റ്സ് ഐ ​എ​ഫ് എ​ഫ് സി ​ഒ​രു ഗോ​ൾ നേ​ടി മു​ന്നി​ട്ടു നി​ന്നു. ശേ​ഷം ഉ​ണ​ർ​ന്ന് ക​ളി​ച്ച ലാന്‍റേൺ എ​ഫ്സി ഒ​ന്നാം പ​കു​തി അ​വ​സാ​നി​ക്കും മു​ന്പ് അ​ത് മ​ട​ക്കി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ര​ണ്ടാം പ​കു​തി​യി​ൽ പ​രു​ക്ക​ൻ ക​ളി​യി​ലേ​ക്ക് നീ​ങ്ങി​യെ​ങ്കി​ലും റ​ഫീ​ഖ് ഇ​ത്താ​പ്പൂ​വി​ന്‍റെ പ്ര​തി​രോ​ധ നി​ര മ​റി​ക​ട​ക്കാ​ൻ ഐ​എ​ഫ്എ​ഫ്സി​ക്ക് സാ​ധി​ച്ചി​ല്ല.


ര​ണ്ടാം പ​കു​തി​യി​ൽ മൂ​ന്ന് ഗോ​ളു​ക​ൾ നേ​ടി ഐ​ബി ടെ​ക്ക് ലാ​ന്േ‍​റ​ണ്‍ എ​ഫ്സി ഫൈ​ന​ൽ ബ​ർ​ത്ത് ഉ​റ​പ്പി​ച്ചു. ഐ​എ​ഫ്എ​ഫ്സി ക്ക് ​വേ​ണ്ടി നി​സാ​റും ലാ​ന്േ‍​റ​ണ്‍ എ​ഫ്സി ക്ക് ​വേ​ണ്ടി ബ​സാം, റ​ഫീ​ഖ്, ഇ​നാ​സ്, ഷു​ഹൈ​ബ് എ​ന്നി​വ​രും ഓ​രോ ഗോ​ളു​ക​ൾ നേ​ടി. ഒ​ന്നാം സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സ​ക​രി​യ ( റെ​യി​ൻ​ബൊ സു​ലൈ എ​ഫ്സി) ര​ണ്ടാം സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ റ​ഫീ​ഖ് ഇ​ത്താ​പ്പു (ലാ​ന്േ‍​റ​ണ്‍ എ​ഫ്സി) എ​ന്നി​വ​ർ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ട്രോ​ഫി​ക്ക് അ​ർ​ഹ​രാ​യി.

സാ​രി പ്ര​ധി​നി​ധി​ക​ളാ​യ അ​സ​ദ് അ​ലി ശാ​ഹ്, ഷ​ഫീ​ഖ് വാ​ള​ക്കു​ണ്ടി​ൽ എ​ന്നി​വ​രും സൗ​ദി റ​ഫ​റി അ​ലി അ​ൽ ഖ​ഹ്താ​നി റി​ഫ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗ​ങ്ങ​ളാ​യ ശ​കീ​ൽ, മു​സ്ത​ഫ മ​ന്പാ​ട്, ശ​രീ​ഫ് കാ​ളി​കാ​വ് റി​യാ​ദ് മ​ല​പ്പു​റം കൂ​ട്ടാ​യ്മ (റി​മാ​ൽ) അ​ബ്ദു​റ​ഹ്മാ​ൻ, മു​സ​മ്മി​ൽ യു​എ​ഫ്സി ടൂ​ർ​ണ​മെ​ന്‍റ് ചെ​യ​ർ​മാ​ൻ ബാ​ബു മ​ഞ്ചേ​രി, ഡ​എ​ഇ യു​എ​ഫ്സി പ്ര​ധി​നി​തി​ക​ളാ​യ ശൗ​ലി​ക്, മ​ൻ​സൂ​ർ തി​രൂ​ർ, കു​ട്ടി വ​ല്ല​പ്പു​ഴ, നൗ​ഷാ​ദ്, ജാ​ഫ​ർ ചെ​റു​ക​ര എ​ന്നി​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു. പ്ര​ജേ​ഷ് വി​ള​യി​ൽ, ഫൈ​സ​ൽ പാ​ഴൂ​ർ, നി​ഖി​ൽ, ബാ​വ ഇ​രു​ന്പു​ഴി എ​ന്നി​വ​ർ ടെ​ക്നി​ക്ക​ൽ കൈ​കാ​ര്യം ചെ​യ്തു. ഷ​ബീ​ർ മൈ​ല​പ്പു​റം, അ​ലി കൊ​ള​ത്തി​ക്ക​ൽ, ശ​ര​ത്, മ​ജീ​ദ് ബ​ക്സ​ർ, അ​ബ്ദു​റ​ഹ്മാ​ൻ, ചെ​റി​യാ​പ്പു, സാ​ഹി​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് മാ​ൻ ഓ​ഫ് ദി ​മാ​ച്ച് സ​മ്മാ​ന​ങ്ങ​ൾ കൈ​മാ​റി. അ​സ്ഹ​ർ, മു​ഷ്താ​ഖ്, സ​ഫ​ര്, ഉ​മ്മ​ർ, റ​ഫ് സാ​ൻ, മ​ൻ​സൂ​ർ പൂ​ക്കു​ള​ത്തൂ​ർ, ആ​ദി​ൽ, അ​നീ​സ് പാ​ഞ്ചോ​ല, അ​ഷ്റ​ഫ് എ​ന്നി​വ​ർ നേ​തൃ​തം ന​ൽ​കി.