അബുദാബി: യുഎഇയിൽ കോവിഡിനും പകർച്ചപ്പനികൾക്കും എതിരെയുള്ള വാക്സിൻ എടുക്കുന്നതിനു ഇനി മുതൽ ഫാർമസികളിൽ പോയാൽ മതിയാകും. തയുഎഇ ആരോഗ്യ - രോഗ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച നടത്തിയ വാർത്താസമ്മേളനത്തിലാണ് പുതിയ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
നിലവിലുള്ള രീതിയിൽ കോവിഡ് വാക്സിൻ എടുക്കുന്നതിനു പ്രത്യേക കേന്ദ്രങ്ങളിൽ മാത്രമേ സാധ്യമായിരുന്നുള്ളൂ. പകർച്ചപ്പനിക്ക് ആശുപത്രികളിലാണ് പോകേണ്ടിയിരുന്നത് . കോവിഡ്, പകർച്ചപ്പനി വാക്സിനുകൾ തമ്മിൽ കുറഞ്ഞത് രണ്ടാഴ്ചത്തെ ഇടവേള നൽകണമെന്ന നിർദ്ദേശവും പിൻവലിച്ചിട്ടുണ്ട്.
രണ്ടു വാക്സിനുകളും ഒരു ദിവസം തന്നെ എടുക്കുന്നതിൽ ആരോഗ്യപരമായ പ്രശനങ്ങൾ ഇല്ലെന്നു ലോകാരോഗ്യ സംഘടനാ വ്യക്തമാക്കിയതോടെയാണ് പുതിയ തീരുമാനം എടുത്തിരിക്കുന്നത്. ഇത്തരം വാക്സിനുകൾ നൽകുന്നത് സംബന്ധിച്ച പ്രത്യേക നിർദ്ദേശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്. അടുത്ത മാസം ആദ്യത്തോടെ പുതിയ നിർദ്ദേശം നടപ്പിലാക്കുമെന്നും വാക്സിനുകൾക്ക് കുറഞ്ഞ നിരക്ക് ഈടാക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
കോവിഡ്, പകർച്ചപ്പനി കുത്തിവയ്പുകൾ ഇനി മുതൽ ഫാർമസിയിൽ
07:31 AM Sep 27, 2022 | Deepika.com