കുവൈറ്റ്: ഐഎൻഎൽ സംസ്ഥാന കമ്മിറ്റി നടത്തുന്ന സെക്കുലർ ഇന്ത്യ ക്യാന്പയിന്റെ ഭാഗമായി ഐഎംസിസി കുവൈറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു.
ഫർവാനിയയിലുള്ള ബദർ അൽ സമ മെഡിക്കൽ സെൻറുമായി സഹകരിച്ചാണ് ക്യാന്പ് നടത്തപ്പെട്ടത്. ഐഎൻഎൽ സംസ്ഥാന ഓർഗനൈസിംഗ് സെ ക്രട്ടറി എൻ കെ അബ്ദുൽ അസീസ് ഓണ്‍ലൈനിലൂടെ ക്യാന്പ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ശരീഫ് താമരശേരി സ്വാഗതം പറഞ്ഞ പരിപാടിയിൽ പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു.
ഐഎൻഎൽ സംഥാന സെക്രട്ടറി സെക്കുലർ ഇന്ത്യ ക്യാന്പയിനിന്റെ പ്രാധാന്യത്തെക്കുറിച്ചു സംസാരിച്ചു. സലാം കളനാട് ജീവിത ശൈലി രോഗത്തെക്കുറിച്ചു ക്ലാസ് എടുത്തു. ബദർ അൽ സമ മെഡിക്കൽ സെന്റർ മാർക്കറ്റിംഗ്ത്ത് മാനേജർ പ്രീമ ആശംസകൾ നേർന്നു സംസാരിച്ചു. ഹക്കിം എരോൽ , ഹാരിസ് പൂച്ചക്കാട്, റഷീദ് കണ്ണൂർ,കുഞ്ഞമ്മദ് , ഉമ്മർ ഇ. എൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ട്രഷറർ അബൂബക്കർ എആർ നന്ദി പറഞ്ഞു. നൂറോളം ആളുകൾ മെഡിക്കൽ ക്യാന്പിന്റെ സേവനം ഉപയോഗപ്പെടുത്തി. മെഡിക്കൽ ക്യാന്പിൽ ഷുഗർ, കൊളസ്ട്രോൾ, ലിവർ സ്ക്രീനിംഗ്, കിഡ്നി സ്ക്രീനിംഗ് തുടങ്ങിയ പരിശോധനകളും സൗജന്യ ഡോക്ടർ കണ്‍സൾട്ടേഷനും ഉണ്ടായിരുന്നു.
ഐഎംസിസി കുവൈറ്റ് കമ്മിറ്റി സൗജന്യ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു
06:23 AM Sep 27, 2022 | Deepika.com