കുവൈറ്റ്: കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യൻ കോണ്‍ഗ്രിഗേഷന്റെ പ്ലാറ്റിനം ജൂബിലി കണ്വൻഷൻ ഒക്ടോബർ 5 ,6 ,7 വെകിട്ട് 7 മുതൽ 9 വരെ നാഷണൽ ഇവാഞ്ചലിക്കൽ (ചഋഇഗ) പള്ളിയിലും പാരിഷ് ഹാളിലും നടത്തപ്പെടുന്നു.
സുപ്രസിദ്ധ വേദപണ്ഡിതനായ റവ . എബ്രഹാം ജോർജ് ( സഭ സെക്രട്ടറി ,സെൻറ് തോമസ് ഇവാൻജെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ ) ദൈവവചനം പ്രഘോഷിക്കും. അനുഗ്രഹീത ഗായകൻ ഇമ്മാനുവേൽ ഹെൻറി, കെടിഎംസിസി ഗായകസംഗത്തോടപ്പം ഗാനശുശ്രുഷക്ക് നേതൃത്വം നൽകും.
കുവൈറ്റ് ടൗണ്‍ മലയാളി ക്രിസ്ത്യൻ കോണ്ഗ്രിഗേഷൻ സ്ഥാപിതമായിട്ടു 70 വർഷങ്ങൾ പിന്നിടുകയാണ്. ഉപജീവനാർഥം കടൽ കടന്നു കുവൈറ്റിൽ എത്തിയ ക്രൈസ്തവ മലയാളികളുടെ കൂടിവരവുകൾക്കും സംഗമങ്ങൾക്കും ഏകോപനം ഏകി, വേദികൾ ഒരുക്കി, പിന്തുണയുമായി കുവൈറ്റ് മലയാളി ക്രിസ്ത്യൻ കോണ്ഗ്രിഗേഷൻ (ഗഠങഇഇ) നിലകൊള്ളുന്നത് കുവൈറ്റിലെ ക്രൈസ്തവ മലയാളികൾക്കു വിസ്മരിക്കാവതല്ല. മാർത്തോമ്മ, സി.എസ്.ഐ, ഇവാഞ്ചലിക്കൽ, ബ്രദറൻ, പെന്തക്കോസ്ത് എന്നീ സഭാവിഭാഗങ്ങളിൽ നിന്നായി 28 ൽ പരം സഭകളെ കെടിഎംസിസി പ്രതിനിധാനം ചെയ്യുന്നു.നൂറു രാജ്യങ്ങളിൽ നിന്നായി 85 ൽ പരം സഭകൾ ആരാധിക്കുന്ന നാഷണൽ ഇവാഞ്ചലിക്കൽ (ചഋഇഗ)യുടെ ഭരണ ചുമതല നിർവ്വഹിക്കുന്നത് കെടിഎംസിസി ആണ് . കണ്‍വൻഷന്റെ പ്രവർത്തങ്ങൾക്കായി റോയി കെ. യോഹന്നാൻ (പ്ലാറ്റിനം ജൂബിലി ജനറൽ കണ്‍വീനർ ) റെജി റ്റി. സക്കറിയാ (പ്രസിഡന്റ) സജു വി. തോമസ് (സെക്രട്ടറി) വർഗീസ് മാത്യു (ട്രഷറർ), റെജു ഡാനിയേൽ ജോണ്‍ ( ജോയിന്റ് സെക്രട്ടറി) എന്നിവരുടെ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ നടക്കുന്നു.
കെടിഎംസിസി പ്ലാറ്റിനം ജൂബിലി കണ്വൻഷൻ
06:20 AM Sep 27, 2022 | Deepika.com