ദോഹ: സാമൂഹിക മാറ്റങ്ങൾക്കനുസരിച്ച് പുതിയ ഉയരങ്ങൾ കീഴടക്കാൻ പുതു തലമുറയെ സജ്ജമാക്കാൻ നാം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും കൂട്ടായ പരിശ്രമത്തിലൂടെയുള്ള സമൂഹിക മുന്നേറ്റങ്ങളിലൂടെ മാത്രമേ അത് സാധ്യമാവുകയുളളൂ എന്നും നജീബ് കാന്തപുരം എംഎൽഎ പ്രസ്താവിച്ചു. ഹൃസ്വ സന്ദർശനാഥം ദോഹയിൽ എത്തിയ അദ്ദേഹത്തിന് ഖത്തർ കേരള ഇസ്ലാഹി സെന്റർ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ പെരിന്തൽമണ്ണയിൽ തുടക്കം കുറിച്ച വിദ്യാഭ്യാസ പരിശീലന പരിപാടിയായ ക്രിയ കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനാവശ്യമായ സഹായങ്ങൾ ക്യുകെഐസി വാഗ്ദാനം ചെയ്തു.
മുജീബ് റഹ്മാൻ മിശ്കാത്തി അധ്യക്ഷനായ ചടങ്ങിൽ സ്വലാഹുദ്ധീൻ സ്വലാഹി സ്വാഗതവും, ഉമർ സ്വലാഹി നന്ദിയും പറഞ്ഞു. ക്യുകെഐസിയുടെ ഉപഹാരം ഉസ്മാൻ വിളയൂർ സമ്മാനിച്ചു. ഉമർ ഫൈസി, ഒ.എ കരീം, സലീം നാലകത്ത്, ഫാറൂഖ് എന്നിവർ ആശംസകൾ അർപ്പിച്ചു.
സാമൂഹിക മുന്നേറ്റത്തിന് കൂട്ടായ പരിശ്രമങ്ങൾ ആവശ്യം: നജീബ് കാന്തപുരം എംഎൽഎ
12:19 AM Sep 27, 2022 | Deepika.com