ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ കുവൈറ്റ് കെഎംസിസി അനുശോചിച്ചു
12:17 AM Sep 27, 2022 | Deepika.com
കുവൈറ്റ് സിറ്റി: മുതിർന്ന കോണ്ഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്റെ നിര്യാണത്തിൽ കുവൈറ്റ് കെഎംസിസി അനുശോചിച്ചു. രണ്ടു രാഷ്ട്രീയ പാർട്ടിയെന്ന നിലയിലുള്ള വിയോജിപ്പുകൾക്കിടയിലും യോജിക്കേണ്ട വിഷയങ്ങളിൽ യുഡിഎഫിൽ എന്നും മുസ്ലിം ലീഗിനൊപ്പം നിന്നിരുന്ന ആര്യാടന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി കുവൈറ്റ് കെ.എംസിസി പ്രസിഡന്റ് ശറഫുദ്ധീൻ കണ്ണേത്ത്, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാന്പ്ര, ട്രഷറർ എം.ആർ.നാസർ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.