സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ലി​ൽ ഇ​ന്ത്യ​ക്ക് സ്ഥി​രാം​ഗ​ത്വം ഉ​റ​പ്പു ന​ൽ​കി ബൈ​ഡ​ൻ

11:52 PM Sep 22, 2022 | Deepika.com
ന്യൂ​യോ​ർ​ക്ക്: സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ലി​ൽ ഇ​ന്ത്യ​ക്ക് സ്ഥി​രാം​ഗ​ത്വം ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ട​തെ​ല്ലാം ചെ​യ്യു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ ഉ​റ​പ്പു ന​ൽ​കി. സെ​പ്റ്റം​ബ​ർ 21ന് ​ജ​ന​റ​ൽ അ​സം​ബ്ലി​യി​ൽ ഉ​ന്ന​ത​ത​ല യോ​ഗ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തി​നി​ട​യി​ലാ​ണു ബൈ​ഡ​ൻ ത​ന്‍റെ പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്.

സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ലി​ൽ സ്ഥി​രാം​ഗ​ങ്ങ​ളു​ടേ​യും താ​ൽ​ക്കാ​ലി​കാം​ഗ​ങ്ങ​ളു​ടേ​യും സം​ഖ്യ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന് അ​മേ​രി​ക്ക മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്നും ബൈ​ഡ​ൻ അ​സ​ന്നി​ഗ്ധ​മാ​യി പ്ര​ഖ്യാ​പി​ച്ചു. വ​ള​രെ നാ​ളു​ക​ളാ​യി സ്ഥി​രാം​ഗ​ത്വ​ത്തി​ന് ശ്ര​മി​ക്കു​ന്ന ഇ​ന്ത്യ​യു​ടെ​യും ജ​പ്പാ​ൻ, ജ​ർ​മ​നി തു​ട​ങ്ങി​യ രാ​ഷ്ട്ര​ങ്ങ​ളു​ടേ​യും താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കു​മെ​ന്നും ബൈ​ഡ​ൻ പ​റ​ഞ്ഞു.

ഇ​ന്നു ലോ​കം നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളി​ൽ ശ​രി​യാ​യി പ്ര​തി​ക​രി​ക്കു​ന്ന​തി​ന് കൂ​ടു​ത​ൽ രാ​ഷ്ട്ര​ങ്ങ​ളെ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​താ​ണെ​ന്നും ആ​ഫ്രി​ക്ക, ലാ​റ്റി​ൻ അ​മേ​രി​ക്കാ, ക​രീ​ബി​യ​ൻ തു​ട​ങ്ങി​യ​വ​യേ​യും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും ബൈ​ഡ​ൻ വാ​ദി​ച്ചു. 2021 ഓ​ഗ​സ്റ്റ് മാ​സം യു​എ​ൻ സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ലി​ൽ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​നും ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ ഇ​ന്ത്യ​യു​ടെ സ്ഥി​രാം​ഗ​ത്വ​ത്തി​നു വേ​ണ്ടി അ​മേ​രി​ക്ക സെ​ക്യൂ​രി​റ്റി കൗ​ണ്‍​സി​ലി​ൽ സ​മ്മ​ർ​ദം ചെ​ലു​ത്തു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു.

ഇ​ന്ത്യ​യു​ടെ ശ​ക്ത​മാ​യ നേ​തൃ​ത്വ​ത്തെ പ്ര​സി​ഡ​ന്‍റ് ബൈ​ഡ​ൻ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ചു. കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷം ഇ​രു​വ​രും ചേ​ർ​ന്ന് വൈ​റ്റ് ഹൗ​സി​ൽ നി​ന്നു സം​യു​ക്ത പ്ര​സ്താ​വ​ന​യും പു​റ​പ്പെ​ടു​വി​ച്ചു.