1972-ൽ കുവൈറ്റിൽ രൂപീകൃതമായ പ്രഥമ മലയാളി സംഘടനകളിലൊന്നാണ്, അന്‍പതു വർഷത്തെ മഹത്തായ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ മികവിൽ സുവർണ ജൂബിലി വർഷത്തിലേക്കെത്തി നിൽക്കുന്നത്. കുവൈറ്റിലും കേരളത്തിലുമായി നിരവധി സന്നദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന സംഘടനയുടെ പൊതുവികാരമായിരുന്നു സന്നദ്ധ രക്തദാനം സുവർണ ജൂബിലി വർഷത്തിൽ നടത്തപ്പെടുകയെന്നതെന്ന് കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷൻ പ്രവർത്തകർ അറിയിച്ചു.
സെപ്റ്റംബർ 16ന് ഉച്ചയ്ക്ക് ഒന്നു മുതൽ അഞ്ചു വരെ ആയിരുന്നു ക്യാന്പ്. ക്യാന്പിന്റെ ഒൗപചാരികമായ ഉദ്ഘാടനം കെഎംസിഎ അഡ്വൈസറി ബോർഡ് ചെയർമാൻ രാജൻ തോട്ടത്തിൽ നിർവഹിച്ചു. സന്നദ്ധ രക്തദാനത്തിന്റെ സന്ദേശം പൊതുജനങ്ങളിലേക്കും, കെഎംസിഎ പ്രവർത്തകരിലേക്കും എത്തിക്കുന്നതിനുള്ള ഒരു അവസരമായി രക്തദാന ക്യാന്പ് മാറയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം ചാരിതാർഥ്യത്തോടെ ഓർമിച്ചു. കഐംസിഎ പ്രസിഡന്റ് ഡെയ്സണ്‍ അധ്യക്ഷത വഹിച്ച യോഗത്തിൽ, കെഎംസിഎ കഴിഞ്ഞകാലങ്ങളിലും, പ്രത്യേകിച്ച് കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്ന സമയത്തു ഏറ്റെടുത്തു നടത്തിയ ജനോപകാരപ്രദമായ ഒട്ടേറെ ക്ഷേമ പ്രവർത്തനങ്ങളെക്കുറിച്ചും പരാമർശിച്ചു. സുവർണ ജൂബിലി ആഘോഷങ്ങളുടെ കണ്‍വീനർ രഞ്ജിത് ജോണി, അഡ്വൈസറി ബോർഡ്അംഗം കെ. ജെ ജോണ്‍, കഐംസിഎ ട്രഷറർ ജാക്സണ് ജോർജ് എന്നിവർ സംസാരിച്ചു. കഐംസിഎ ജനറൽ സെക്രട്ടറി ഷാന്റി സണ്ണി സ്വാഗതവും, ജിതിൻ ജോസ് ബിഡികെ നന്ദിയും പ്രകാശിപ്പിച്ചു. രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു. ബിഡികെ കോ ഓർഡിനേറ്റർമാർ പരിപാടികൾ ഏകോപിപ്പിച്ചു.
ക്യാന്പ് വിജയകരമായി സംഘടിപ്പിച്ചതിന് കുവൈറ്റ് മലയാളി കാത്തലിക് അസോസിയേഷനുള്ള പ്രശംസാ ഫലകം ബിഡികെ കൈമാറി. കഐംസിഎ പ്രവർത്തകരായ സോജൻ, റോഷൻ, റോബിൻ, റോബി മാത്യു, വിൻസെന്റ് , ബിഡികെ പ്രവർത്തകരായ നളിനാക്ഷൻ, ശ്രീകുമാർ, നിയാസ്, സോഫി രാജൻ , ബീന, ജോളി, യമുന രഘുബാൽ, ഷിജു, ജയേഷ് എന്നിവർ ക്യാന്പിൽ സന്നദ്ധ പ്രവർത്തനം നടത്തി.
കുവൈറ്റിൽ രക്തദാനക്യാന്പുകളും, ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുവാൻ താൽ്പര്യമുള്ള സംഘടനകളും, സ്ഥാപനങ്ങളും,കൂടാതെ രക്തം ആവശ്യമായി വരുന്ന അടിയന്തിര സാഹചര്യങ്ങളിലും 69997588 / 99164260 എന്നീ നന്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.